കഴിഞ്ഞ ലക്കത്തില് ആദ്യ 8 സൂനഹദോസുകളെക്കുറിച്ചും അവയുടെ സമ്മേളനലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കി. തുടര്ന്നുള്ള 13 സൂനഹദോസുകളെ ഈ ലക്കത്തില് പരിചയപ്പെടാം.
9. ഒന്നാം ലാറ്ററന് സൂനഹദോസ്
എ. ഡി. 1123ല് നടന്ന ഈ സൂനഹദോസാണ് സഭയിലെ ഒന്പതാമത്തെ സാര്വ്വത്രിക സൂനഹദോസ്. ഇീിരീൃറമേ ീള ംീൃാെ എന്നറിയപ്പെടുന്ന രാഷ്ട്രവും സഭയും തമ്മിലുള്ള ഉഭയസമ്മതം സ്ഥിരീകരിക്കുകയായിരുന്നു ഈ സൂനഹദോസിന്റെ പശ്ചാത്തലം. സഭാ ജീവിതത്തില് പല പരിഷ്കാരങ്ങളും നവീകരണങ്ങളും ഏര്പ്പെടുത്തിയ ഈ സൂനഹദോസിലെ പ്രധാന തീരുമാനങ്ങളില് ചിലത് സഭയിലെ ശുശ്രൂഷാധികാരം പണത്തിന് വില്ക്കപ്പെടരുത് എന്നതും വൈദികര് ബ്രഹ്മചാരികളായിരിക്കണമെന്നതുമാണ്.
10. രണ്ടാം ലാറ്ററന് സൂനഹദോസ്
എ. ഡി. 1179ല് നടന്ന ഈ സൂനഹദോസാണ് സഭയിലെ പത്താം സൂനഹദോസ്. മാര്പാപ്പയുടെ അധികാരത്തിന് എതിരെ ഉയര്ന്ന പാപ്പാ വിരുദ്ധ പ്രസ്ഥാനം അടിച്ചമര്ത്തുകയായിരുന്നു ലക്ഷ്യം. അനാക്ലേറ്റൂസ് രണ്ടാമന് എന്നൊരാള് മാര്പാപ്പയായി സ്വയം അവരോധിച്ചു. അനാക്ലേറ്റൂസ് 1138ല് മരിച്ചെങ്കിലും പാപ്പാ വിരുദ്ധത അദ്ദേഹത്തിന്റെ അനുയായികള് തുടര്ന്നു. അതിന് പരിഹാരം കാണാന് ഇന്നസെന്റ് രണ്ടാമന് പാപ്പ വിളിച്ചുകൂട്ടിയതാണ് ഈ സൂനഹദോസ്. അതു വഴി മാര്പാപ്പയുടെ അധികാരം ഉറപ്പിക്കപ്പെട്ടു.
11. മൂന്നാം ലാറ്ററന് സൂനഹദോസ്
എ. ഡി. 1179 ലായിരുന്നു ഈ സാര്വ്വത്രിക സൂനഹദോസ്. അന്നത്തെ മാര്പാപ്പയായിരുന്ന അലക്സാണ്ടര് മൂന്നാമനെതിരെ വിക്ടര് നാലാമന് എന്നൊരാളെ ജര്മ്മന് ചക്രവര്ത്തിയായ ഫ്രെഡറിക് ബാര്ബറോസ, മാര്പാപ്പയായി നിയമിച്ചു. ഈ പ്രതിസന്ധിയില് നിന്നു സഭയെ രക്ഷിക്കാന് അലക്സാണ്ടര് മൂന്നാമന് വിളിച്ചുകൂട്ടിയ സൂനഹദോസാണ് ഇത്.
12. നാലാം ലാറ്ററന് സൂനഹദോസ്
എ. ഡി. 1215ല് നടന്ന് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത് മൂന്നാം ഇന്നസെന്റ് മാര്പാപ്പയാണ്. പൂര്വ്വകാല പിതാക്കന്മാരുടെ നടപടിക്രമത്തിന് അനുരൂപമായി കാലത്തിനനുസരിച്ച് സഭയുടെ വിശ്വാസവും വിശ്വാസജീവിതവും നവീകരിക്കുകയായിരുന്നു ലക്ഷ്യം.
13. ഒന്നാം ലിയോണ്സ് സൂനഹദോസ്
എ. ഡി. 1245 ജൂണില് ആരംഭിച്ച ഈ സൂനഹദോസ് വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യം പാപ്പാവിരുദ്ധതയാണ്. പാപ്പാധികാരത്തിനെതിരെ ഉയര്ന്ന വെല്ലുവിളികള്ക്കു മറുപടി പറഞ്ഞ ഈ സൂനഹദോസ് വൈദിക ജീവിതം കാലത്തിനനുസരിച്ച് നവീകരിച്ചു.
14. രണ്ടാം ലിയോണ്സ് സൂനഹദോസ്
എ. ഡി. 1274 ലാണ് ഈ സൂനഹദോസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുരിശുയൂദ്ധത്തിലുള്പ്പെട്ട രാജ്യങ്ങളുടെ പുരോഗതിയായിരുന്നു ലക്ഷ്യം. ക്രൂസേഡില് ഉള്പ്പെട്ട രാജ്യങ്ങള്ക്കുവേണ്ടി കാര്യമായി ഒന്നും ചെയ്യാന് സൂഹദോസിന് കഴിഞ്ഞില്ല. എങ്കിലും ഈ സൂനഹദോസിന്റെ ഏറ്റവും വലിയ നേട്ടം മാര്പാപ്പമാരെ തെരഞ്ഞെടുക്കുന്ന രീതിയില് കാലികമായ ചില മാറ്റങ്ങള് ഉണ്ടാക്കാന് സാധിച്ചു എന്നതാണ്.
15. വിയന്ന സൂനഹദോസ്
വിശുദ്ധ നാട്ടിലേയ്ക്കുള്ള തീര്ത്ഥാടനങ്ങളെ സംരക്ഷിക്കാന് ആരംഭിച്ച നൈറ്റ്സ് ടെംപ്ലാര് (ഗിശഴവേെ ലോുഹമൃ) എന്ന സംഘടനയെ നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം. എ. ഡി. 1311 ലാണ് ഇത് ആരംഭിച്ചത്. കാര്യമായി ഒന്നും ചെയ്യാന് കഴിയാതിരുന്ന ഈ സൂനഹദോസ് 1312 ല് അവസാനിച്ചു.
16. കോണ്സ്റ്റന്സ് സൂനഹദോസ്
എ. ഡി. 1414 മുതല് 1418 വരെയായിരുന്നു ഈ സൂനഹദോസ് നടന്നത്. പാപ്പാവിരുദ്ധതയായിരുന്നു ഈ സൂനഹദോസിനുള്ള സാഹചര്യം. 1409 ല് മൂന്നുപേര് മാര്പാപ്പ സ്ഥാനം അവകാശപ്പെട്ടിരുന്നു. അതിനു പരിഹാരമായാണ് ഈ സൂനഹദോസ് നടന്നത്.
17. ഫ്ളോറന്സ് സൂനഹദോസ്
കൗണ്സില്വാദം (രീിരശഹശമൃശൊ) എന്നറിയപ്പെടുന്ന പാഷാണ്ഡ തയായിരുന്നു സൂനഹദോസിനുള്ള സാഹചര്യം സൃഷ്ടിച്ചത്. പാപ്പാധികാരത്തേക്കാള് സൂനഹദോസിനാണ് അധികാരമുള്ളത് എന്ന വാദമാണ് ഈ പാഷാണ്ഡത. പല സമ്മേളനങ്ങളും ചര്ച്ചകളുമായി 1431 മുതല് 1443 വരെ ഈ സൂനഹദോസ് ദീര്ഘിച്ചു.
18. അഞ്ചാം ലാറ്ററന് സൂനഹദോസ്
ലോകത്തില് ശക്തിപ്പെട്ടുവന്ന പുതിയ പ്രവണതകള്ക്ക് ഉത്തരം നല്കുകയായിരുന്നു സൂനഹദോസിന്റെ ലക്ഷ്യം. പാപ്പാവിരുദ്ധ തീരുമാനങ്ങളെ എതിര്ക്കുക എന്നതായിരുന്നു ഈ സൂനഹദോസിനു കാരണമായ സാഹചര്യം. അതുപോലെ പ്രൊട്ടസ്റ്റന്റ് ചിന്താഗതികളുടെ പശ്ചാത്തലത്തില് സഭയുടെ സാത്വികവും പ്രായോഗികവുമായ വശങ്ങളില് ആവശ്യമായ നവീകരണം ഏര്പ്പെടുത്തുക എന്നുള്ളതും സൂനഹദോസിന്റെ ലക്ഷ്യമായിരുന്നു. ഈ സൂനഹദോസ് 1512 മുതല് 1517 വരെ ദീര്ഘിച്ചു.
19. തെന്ത്രാസ് സൂനഹദോസ്
സഭയുടെ ചരിത്രത്തിലെ അതിപ്രധാനമായ സൂനഹദോസാണിത്. 1545 മുതല് 1563 വരെ ആയിരുന്നു ഇതിന്റെ കാലഘട്ടം. മാര്ട്ടിന് ലൂഥറിനെ സഭയില് നിന്നും പുറത്താക്കിയതിനുശേഷം ഒരു ആകമാന സൂനഹദോസ് വേണമെന്ന് സഭയുടെ എല്ലാ പകുതികളില് നിന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് തെന്ത്രാസ് സൂനഹദോസ് വിളിച്ചുകൂട്ടിയത്. പ്രൊട്ടസ്റ്റന്റ് വിപ്ളവത്തില് ചോദ്യം ചെയ്യപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം.
20. ഒന്നാം വത്തിക്കാന് സൂനഹദോസ്
ആധുനികതയുടെ പേരില് സഭയില് കടന്നുകയറിയ ചില പ്രവണതകളെ എതിര്ക്കുകയായിരുന്നു സൂനഹദോസിനു കാരണമായ സാഹര്യം. പ്രകാശനപ്രസ്ഥാനം ഫ്രഞ്ചുവിപ്ലവം ഇവയും സൂനഹദോസിന്റെ പശ്ചാത്തലങ്ങളാണ്. 1869 മുതല് 1870 വരെയായിരുന്നു ഇത് നടന്നത്. മാര്പാപ്പയുടെ അപ്രമാദിത്തം പ്രധാന വിഷയമായി ചര്ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
21. രണ്ടാം വത്തിക്കാന് സൂനഹദോസ്
ഇതുവരെയുള്ള ചരിത്രത്തില് സഭയില് നടന്ന അവസാനത്തേതും 21ാമത്തേതുമായ സൂനഹദോസാണ് രണ്ടാം വത്തിക്കാന് സൂനഹദോസ്. 1962 മുതല് 1965 വരെ നടന്ന ഈ സൂനഹദോസ് പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം മതപരമായ മേഖലയില് നടന്ന ഏറ്റവും വലിയ സംഭവമാണ്. മനുഷ്യര് തമ്മിലുള്ള വിദ്വേഷത്തിന്റെ വിത്തുകള് നശിപ്പിക്കുകയും മനുഷ്യരാശിയുടെ ഇടയില് സമാധാനവും ഐക്യവും നിലനിര്ത്തുകയും വേണമെന്ന ലക്ഷ്യമാണ് സൂനഹദോസിന് കളമൊരുക്കിയത്. സഭയുടെ ഐക്യവും നവീകരണവും സൂനഹദോസിന്റെ പ്രധാന ചര്ച്ചാവിഷയങ്ങളായിരുന്നു.

Post A Comment:
0 comments: