Pavaratty

Total Pageviews

5,981

Site Archive

ദൈവവിളിക്കുവേണ്ടി പ്രാര്ത്ഥിക്കുവിന്

Share it:
ബൈബിള് മുഴുവന് ദൈവ മനുഷ്യബന്ധത്തിന്റെ കഥയാണ്. മനുഷ്യനെ തേടി വിളിക്കുന്ന ദൈവത്തിന്റേയും ദൈവത്തെ തേടി നടക്കുന്ന മനുഷ്യന്റേയും കഥ. തന്റെ അസ്തിത്വത്തിലേയ്ക്ക് മനുഷ്യനെ വിളിക്കുന്നതിലൂടെ ദൈവം ഈ ബന്ധത്തിന് തുടക്കമിട്ടു. ഇല്ലാതിരുന്ന മനുഷ്യനെ ഉണ്മയിലേയ്ക്ക് ദൈവം വിളിച്ചു. ദൈവം സ്നേഹമാണ്, ത്വ്രിത്വമാണ്, ആഹ്ളാദമാണ്. ഈ സൗഹൃദത്തില് പങ്കുചേരാന് ദൈവം മനുഷ്യ മക്കളെ സൃഷ്ടിച്ചു.

ദൈവീക പദ്ധതിയുടെ ഭാഗമാകാന് വേണ്ടി ദൈവം പലരേയും തെരഞ്ഞെടുത്ത് നിയോഗിക്കുന്നുണ്ട്. പൂര്വ്വപിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, മോശ, ദാവീദ്, സാവൂള്, ശ്ലീഹന്മാര് എന്നിങ്ങനെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവം പലരേയും തെരഞ്ഞെടുക്കുന്നതു നമുക്കു കാണാന് സാധിക്കും. ജെറമിയ പ്രവാചകനോട് ദൈവം പറഞ്ഞു “മാതാവിന്റെ ഉദരത്തില് നിനക്കുരൂപം നല്കുന്നതിനു മുന്പുതന്നെ ഞാന് നിന്നെ അറിഞ്ഞു. വിശുദ്ധീകരിച്ചു. ജനതകള്ക്കായി പ്രവാചകനായി ഞാന് നിന്നെ നിയോഗിച്ചു. ” (ജെറമിയ 1/15)
ദൈവം ആരെയാണ് വിളിക്കുന്നത്? ദൈവം വിളിക്കുന്നത് തനിക്ക് ഇഷ്ടമുള്ളവരെയാണ്. “അവന് മലമുകളിലേയ്ക്കു കയറി തനിക്കിഷ്ടമുള്ളവരെ തന്റെ അരികിലേയ്ക്ക് വിളിച്ചു” (മര്ക്കോ 3/13) വെന്നും, “നിങ്ങള് എന്നെ തെരഞ്ഞെടുക്കുകയല്ല ഞാന് നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹ 15/16) എന്നും തിരുവചനങ്ങളില് നാം കാണുന്നുണ്ട്.

ദൈവത്തോടും ദൈവീക കാര്യങ്ങളോടും താല്പര്യം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്, ദൈവത്തിനും ദൈവജനത്തിനും വേണ്ടി നിലകൊളളുക എന്നു പറയുന്നത് ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാനും ദൈവരാജ്യത്തിനുവേണ്ടി പ്രവര്ത്തിക്കാനും, വിശുദ്ധിയും വിവേകവും വിജ്ഞാനവും ഉള്ള യുവതീയുവാക്കന്മാരെ ഇന്നു തിരുസ്സഭയ്ക്കാവശ്യമുണ്ട്. ക്രിസ്തു പറഞ്ഞു “വിളവധികം വേലക്കാരോ ചുരുക്കം. അതുകൊണ്ട് “തന്റെ വിളഭൂമിയിലേയ്ക്ക് വേലക്കാരെ അയയ്ക്കാന് വിളവിന്റെ നാഥനോട് നിങ്ങള് പ്രാര്ത്ഥിക്കുവിന്.’’ (മത്തായി 9/37)

ദൈവവിളി ഒരു ദാനമാണെന്നും അത് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്നും മനസ്സിലാക്കി. നമ്മുടെയൊക്കെ ഭവനങ്ങളിലും സമൂഹത്തിലും ഇടവകയിലും നിരവധി ദൈവവിളികള് ഉണ്ടാകാനും ദൈവത്തിനും ദൈവജനത്തിനുംവേണ്ടി ജീവിതം മാറ്റിവെച്ച് ദൈവീക പദ്ധതിയുടെ ഭാഗമായി തീരാന് തീക്ഷ്ണതയുള്ളവരെ തെരഞ്ഞെടുക്കണമെന്നും നമുക്കു പാര്ത്ഥിക്കാം.
സ്നേഹത്തോടെ
വികാരിയച്ചന്.

Share it:

EC Thrissur

ഇടയ ശബ്ദം

No Related Post Found

Post A Comment:

0 comments: