സില്വര് ജൂബിലി ആഘോഷവും കുടുംബസംഗമവും
പാവറട്ടി സെന്റ് ജോസഫ് പ്രാര്ത്ഥന കൂട്ടായ്മയുടെ സില്വര് ജൂബിലി ആഘോഷം 22092012ന് അഭിവന്ദ്യ പിതാവ് മാര് റാഫേല് തട്ടില് ഉദ്ഘാടനം ചെയ്തു. തദവസരത്തില് പ്രാര്ത്ഥന കൂട്ടായ്മകള് നിര്ദ്ധന കുടുംബങ്ങളെ സാന്പത്തികമായി സഹായിച്ചതിനെ പിതാവ് പ്രശംസിച്ചു. കെ. സി. ബി. സി. കരിസ്മാറ്റിക് കമ്മീഷന് സെക്രട്ടറി ഫാ. ജോസ് അഞ്ചാനിക്കല് പ്രാര്ത്ഥനാ കൂട്ടായ്മകള് ഇടവകയുടെ ആത്മീയ ശക്തികേന്ദ്രമാണെന്ന് എടുത്തുപറയുകയുണ്ടായി. കിഡ്നി ദാതാക്കളായി ലോകത്തിന് മാതൃക നല്കിയ ദന്പദികളായ ജോഷിയേയും ഭാര്യ മേരിയേയും പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. 80 വയസ്സിലും 500ലധികം വചനോത്സവം വിതരണം ചെയ്യുന്ന ഇനാശുചേട്ടന്റെ പ്രേഷിത തീക്ഷ്ണതയെ പിതാവ് പ്രകീര്ത്തിച്ചു. പ്രസ്തുത ചടങ്ങില് പങ്കെടുത്ത എല്ലാവര്ക്കും വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത മൊമെന്റാ പിതാവ് ആശീര്വദിച്ച് വിതരണം ചെയ്തു. നിര്ദ്ധനരെ സഹായിക്കുവാനുള്ള ജീവകാരുണ്യനിധി, ലീഡര് ഒ. വി. ജോയ് പിതാവിന് സമര്പ്പിച്ചു. തീര്ത്ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന് ബൈബിള് പ്രതിഷ്ഠയും സന്ദേശവും നല്കി. പ്രമോട്ടര് സിന്റോ പൊറത്തൂര്, അസിസ്റ്റന്റ് വികാരി ഫാ. ആന്റണി അമ്മുത്തന്, ബ്രദര് ഇടുക്കി തങ്കച്ചന്, ടോണി മുക്കാട്ടുകര, എ. ടി. ജോര്ജ്ജ്, ഒ. വി. ജോയ് എന്നിവര് ആശംസകള് അര്പ്പിച്ചു. അതിരൂപത കരിസ്മാറ്റിക് ഡയറക്ടര് ഫാ. ബിജു പാണേങ്ങാടന് സമാപനസന്ദേശവും ആരാധനയും നടത്തി.
Post A Comment:
0 comments: