ബഹു. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. എ സി. ജോര്ജ്ജ് സ്വാഗതമാശംസിച്ചു. 14.10.12ലെ യോഗ റിപ്പോര്ട്ടും, 2012 ഒക്ടോബര് മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
എരവിമംഗലം സെന്റ് മേരീസ് പള്ളിപണിക്കുവേണ്ടി ഇടവകയില് ഡിസംബര് മാസത്തില് പിരിവെടുക്കുന്നതിന് അനുവദിച്ചു.
സെന്റ് ജോസഫ്സ് പാരിഷ് ഹാള് നിര്മ്മാണ നികുതി ചുമത്തിയത് ഒഴിവാക്കുന്നതിനുവേണ്ടി കൊടുത്ത അപേക്ഷ ഗവര്മെന്റില് നിന്ന് നിരസിച്ചുകൊണ്ട് ഉത്തരവായ വിവരം യോഗത്തെ അറിയിച്ചു.
പള്ളി ഓഫീസ് സ്റ്റാഫ്, ദേവാലയ ശുശ്രൂഷികള്, സെക്യുരിറ്റിക്കാര് എന്നിവര്ക്ക് തീര്ത്ഥകേന്ദ്ര സ്പെഷല് അലവന്സ് കൊടുക്കുന്നതിനും ടി സംഖ്യ മറ്റ് യാതൊരു ആനുകൂല്യങ്ങള്ക്കും ബാധകമല്ലാത്തതുമാണെന്ന് തീരുമാനിച്ചു.
ഇടവകദിനം 2013 ഏപ്രില് 29ന് നടത്തുന്നതിനും ആയതിലേയ്ക്ക് ബഹു. വികാരി, അസ്തേന്തി, കൈക്കാരന്മാര് പുറമെ കമ്മറ്റിക്കാരായി 1. തൈക്കാട്ടില് ചാക്കു സൈമണ്, 2. മുത്തുപറന്പില് പോള് ഷാജന്, 3. തറയില് ലാസര് ജെയിംസ്, 4. വടക്കൂട്ട് കൊച്ചപ്പന് ജോസഫ്, 5. പുത്തൂര് കൊച്ചപ്പന് ജോണ്സണ്, 6. പുലിക്കോട്ടില് ജോസ് പോള്, 7. ചിരിയങ്കണ്ടത്ത് ജെയ്ക്കബ്ബ് ജോസഫ്, 8. കുറ്റിക്കാട്ട് അന്തോണി സേവ്യര്, 9. അറയ്ക്കല് ജോയ് ഭാര്യ മേരി, 10. പുലിക്കോട്ടില് ഇട്ടൂപ്പ് ഡേവീസ് എന്നിവരെ നിശ്ചയിച്ചു.
പളളിയകത്ത് എല്ലാ ലൈറ്റും ഇടുന്നതിന് 1000/ രൂപയായി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചു.
സെക്രട്ടറി
Post A Comment:
0 comments: