പാവറട്ടി തീർഥകേന്ദ്രത്തിൽ എട്ടാമിടം ഇന്ന്
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ എട്ടാമിട തിരുനാൾ ഇന്ന് ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങളെ ത്തുടർന്ന് ഒട്ടും ജനസാന്നിധ്യമില്ലാതെ ചടങ്ങുകൾ മാത്രമായാണ് തിരുനാൾ ആഘോഷിക്കുന്നത്. രാവിലെ 7.30 നും, 10 നും ആഘോഷമായ ദിവ്യബലിയും തുടർന്ന് നൊവേനയും ഉണ്ടായിരിക്കും. തിരുകർമ്മങ്ങൾ സാൻജോസ് യുട്യൂബ് വഴി തത്സമയം സോഷ്യൽ മീഡിയയിൽ സംപ്രേഷണം ചെയ്യും. വിശ്വാസികളെ പങ്കെടുപ്പിക്കാതെ തീർഥകേന്ദ്രത്തിലെ വൈദികരായ റെക്ടർ ഫാ.ജോണ്സണ് ഐനിക്കൽ, ഫാ. ലിവിൻ ചൂണ്ടൽ, ഫാ. അലക്സ് മാപ്രാണി എന്നിവർ തിരുകർമങ്ങൾക്ക ു നേതൃത്വം നല്കും.
Post A Comment:
0 comments: