സി. കെ. ജേക്കബ്ബ്, ഇന്ഫന്റ് ജീസസ്സ് യൂണിറ്റ്പൊന്നുണ്ണി യേശു പിറന്നു മണ്ണില്‍
പൊന്‍ താരകം ഉദിച്ചു വിണ്ണില്
പൊന്പ്രഭതൂകി പാരിലെങ്ങും
പൊന്നോമല്‍ സുതന്‍ ഭൂജാതനായ്
ആട്ടിടയന്‍ വന്നു വണങ്ങി
പൂജരാജാക്കള്‍ കാഴ്ചയേകി
പൊന്നും മീറയും കുന്തുരുക്കവും
പാദാന്തികെ വെച്ചു വണങ്ങി
പാരിന്‍ തമസ്സെല്ലാം നീക്കിടുവാന്‍
പരമപ്രകാശമായ് ഉദിച്ചുയര്‍ന്നു
സര്‍വ്വജനതക്കും രക്ഷയേകുവാന്‍
സര്‍വ്വേശ്വരന്‍ ഭൂവിലവതരിച്ചു.
Post A Comment:
0 comments: