ശനിയാഴ്ച രാവിലെ നൈവേദ്യപൂജയ്ക്കുശേഷം നേര്‍ച്ചയൂട്ട് തുടങ്ങും. വൈകീട്ട് 5.30-ന് സമൂഹബലിയ്ക്ക് മാര്‍. പോളി കണ്ണൂക്കാടന്‍ കാര്‍മികനാകും. 7.30-ന് ആഘോഷമായ കൂടുതുറക്കല്‍. തുടര്‍ന്ന് പാവറട്ടി തിരുനാള്‍ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 101 കലാകാരന്‍മാരും അണിനിരക്കുന്ന തിരുനടയ്ക്കല്‍ മേളം അരങ്ങേറും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ ഒന്‍പത് വരെ തുടര്‍ച്ചയായി ദിവ്യബലി. 10-ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണം നടക്കും. വൈകീട്ട് ഏഴിന് കാക്കശ്ശേരി, പുതുമനശ്ശേരി, പാലുവായ്, വിളക്കാട്ടുപാടം എന്നീ മേഖലകളില്‍നിന്ന് ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയുള്ള വളയെഴുന്നെള്ളിപ്പുകള്‍ പാവറട്ടി സെന്ററില്‍ സംഗമിക്കും.
തുടര്‍ന്ന് തേര്, മുത്തുക്കുടകള്‍ എന്നിവയോടുകൂടി പള്ളിയങ്കണത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ ബാന്‍ഡ് വാദ്യ മത്സരം
Post A Comment:
0 comments: