ലോകരക്ഷകനായി യേശു പിറന്നതു വെറും ഒരു പുല്‍ത്തൊഴുത്തില്‍! അധികാരമോ ആകര്‍ഷണീയതകളോ ഇല്ലാത്ത ഇടം. സര്‍വശക്തനായവന്‍ പുല്‍ത്തൊഴുത്തില്‍ വന്നതു ദാരിദ്യ്രംകൊണ്ടാണോ അതോ ലോകത്തിന് അപരിചിതമായൊരു രക്ഷാകരവഴി പകരാനോ
"ജവമേില' എന്ന ഗ്രീക്ക് വാക്കിനു "തൊഴുത്ത്' എന്നും "പുല്‍ത്തൊട്ടി'എന്നും അര്‍ഥമുണ്ട്. പുല്‍ത്തൊട്ടി ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റാവുന്ന താത്കാലിക ഇടമാണ്. ആ പുല്‍ത്തൊട്ടിയിലാണു മറിയം ക്രിസ്തുവിന് ഇടം കണ്െടത്തിയത്. ബത്ലഹമിലെ ഒരു ഗുഹയായിരുന്നു അതെന്നാണു ഗവേഷകരുടെ അഭിപ്രായം. ആ ഗുഹയിലാണു യേശു പിറന്നതും. ആ ഗുഹ ചിലപ്പോള്‍ മൃഗങ്ങള്‍ക്കു പാര്‍ക്കാനുള്ള ഇടമായും ഉപയോഗിച്ചിരുന്നുവത്രേ. ഗുഹയുടെ പിന്‍വശം കാലിത്തൊഴുത്തും മുന്‍വശം ആളുകള്‍ക്കു വിശ്രമിക്കാനുള്ള ഇടവുമായിരുന്നിരിക്കണം.
വിശുദ്ധ ലൂക്കാ സുവിശേഷകനെ സംബന്ധിച്ചിടത്തോളം പുല്‍ത്തൊട്ടി ഒരിക്കലും ദാരിദ്യ്രത്തിന്‍റെ പ്രതീകമല്ല. സാഹചര്യങ്ങള്‍ സൃഷ്ടിച്ച ഒരു പ്രത്യേക സ്ഥലമാണത്. സത്രത്തില്‍ ഇടം കിട്ടിയില്ല എന്നു പറയുന്നതിനെ, മറിയത്തിനു ശിശുവിനെ പ്രസവിക്കാന്‍ പറ്റിയ സ്വകാര്യതയുള്ള ഒരിടം കിട്ടിയില്ല എന്നുവേണം മനസിലാക്കാന്‍. ഉടമസ്ഥന്‍ തന്‍റെ മൃഗങ്ങള്‍ക്ക് ആഹാരം നല്കുന്ന പുല്‍ക്കൂടുപോലെ, ദൈവം തന്‍റെ ജനത്തെ പോറ്റുന്ന പുല്‍ക്കൂട്ടിലാണു യേശു ജനിച്ചത്. പുല്‍ക്കൂട്ടില്‍ ജനിച്ച ദിവ്യരാജാവിനെ പിള്ളക്കച്ചകൊണ്ടു പൊതിയുന്നു. ""പിള്ളക്കച്ചയില്‍ ശ്രദ്ധാപൂര്‍വം ഞാന്‍ പരിചരിക്കപ്പെട്ടു. രാജാക്കന്മാരുടെയും ജീവിതാരംഭം ഇങ്ങനെതന്നെ.'' (ജ്ഞാനം: 7: 4-5) എന്നു രാജാവായ സോളമനും പറയുന്നു. ക്രിസ്തുവിന്‍റെ രാജത്വം പ്രഖ്യാപിക്കപ്പെടുകയാണ് ഈ പുല്‍ത്തൊഴുത്തില്‍.
ദുരിതത്തില്‍, വേദനയില്‍, രോഗത്തില്‍, അടിമത്തത്തില്‍ കഴിയുന്നവര്‍ക്കു രക്ഷകനായി കടന്നുവരുന്ന ക്രിസ്തു പുല്‍ക്കൂട്ടില്‍ പിറക്കുന്നു. കത്തോലിക്കനായിരുന്ന ഒരുവന്‍ മതം മാറി ആഫ്രിക്കയില്‍ മൂന്നു ഭാര്യമാരോടുകൂടി ജീവിക്കുകയായിരുന്നു. വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍, യുവവൈദികനായിരുന്ന കാലത്ത് അടിമയായി ഈ മനുഷ്യന്‍റെ കീഴില്‍ ജോലി ചെയ്യണ്ടിവന്നു. വിന്‍സെന്‍റ് ഡി പോളിന്‍റെ സാന്നിധ്യം ഈ മനുഷ്യനെ മാറ്റിമറിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഈ മനുഷ്യന്‍ വീണ്ടും വിശ്വാസം ഏറ്റുപറഞ്ഞു ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്നു മാത്രമല്ല, ബ്രദേഴ്സ് ഓഫ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസസഭയില്‍ ചേരുകയും ചെയ്തു. രക്ഷകന്‍ താഴാന്‍ മനസുവച്ചാലേ രക്ഷ നേടേണ്ടവര്‍ക്ക് അതു നേടിയെടുക്കാനാകൂ.
Post A Comment:
0 comments: