ആഹാരം കഴിക്കുന്നത് ഒരു ചെറിയ കാര്യം എന്ന് കരുതിയാല് തെറ്റി. വിധിയനുസരിച്ച് കഴിക്കുന്ന ആഹാരമാണ് നമ്മുടെ ദഹന ശക്തിയെ അഥവാ അഗ്നിയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് നാം കഴിക്കുന്ന ആഹാരത്തെ ഇന്ധനത്തോട് ഉപമിക്കാം. ക്രമീകൃതമായ ഇന്ധന (ആഹാരം)മാണ് അഗ്നിയെ നന്നായി ജ്വലിപ്പിക്കുവാന് ആവശ്യമായത്. അതിനുവേണ്ടി ആയുര്വേദത്തില് “സപ്താഹര കല്പനകള് വിധിച്ചിരിക്കുന്നു. ആഹാരദ്രവ്യങ്ങളെ സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, ദേശം, കാലം, ഉപയോഗവ്യവസ്ഥ എന്നീ ഏഴ് ഘടകങ്ങളെ വിവേചിച്ച് അറിഞ്ഞ് വേണം ഉപയോഗപ്പെടുത്താന്.
എളുപ്പത്തില് ദഹിക്കുന്നതോ അല്ലയോ എന്നറിയുന്നതാണ് ‘സ്വഭാവം’ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന് മലരും അവലും നെല്ലില്നിന്നുണ്ടാക്കുന്നതാണെങ്കിലും മലര് എളുപ്പം ദഹിക്കുന്നുതും അവല് ദഹിക്കാന് ബുദ്ധിമുട്ടുള്ളതുമാണ്. ‘സംയോഗം’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് രണ്ടോ അതിലധികമോ സാധനം ഒരുമിച്ചുപയോഗിക്കുന്പോള് ശരീരത്തിലുണ്ടാക്കുന്ന പ്രവര്ത്തനത്തെയാണ്. ഉദാഹരണത്തിന് പാലിനോടൊപ്പം പുളിയുള്ള സാധനങ്ങള്, മുതിര, കാരറ്റ് പോലുള്ള പച്ചക്കറികള് എന്നിവ ഉപയോഗിക്കരുത്. മൂന്നാമത്തേതായ ‘സംസ്കാരം’ എന്ന് പറയുന്നത്് ആഹാരദ്രവ്യത്തെ ഏത് രീതിയില് തയ്യാറാക്കുന്നു എന്നതിനെ ഉദ്ദേശിച്ചാണ്. പൊടിയരിക്കഞ്ഞി, ഫ്രൈഡ് റൈസ്, എല്ലാം അരികൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിലും തയ്യാറാക്കുന്നതിലെ വ്യത്യാസം മൂലം ഓരോന്നും മേല്ക്കുമേല് ദഹിക്കാന് പ്രയാസമേറിവരുന്നവയാണ്. ഇരുന്പുപാത്രത്തില് ഒരു രാത്രി വെച്ചിരുന്നാല് മധുരമുള്ള മുന്തിരിങ്ങപോലും പുളിരസമുള്ളതായിത്തീരും.
‘മാത്ര’ എന്നതുകൊണ്ട് അളവിനെയാണ് ഉദ്ദേശിക്കുന്നത്. കട്ടിയുള്ള ആഹാരം സാധാരണ കഴിക്കുന്ന ആഹാരത്തിന്റെ അളിവിനേക്കാള് കുറച്ച് മാത്രമേ കഴിക്കാനാവൂ. കട്ടികുറഞ്ഞ ആഹാരം കുടുതല് കഴിക്കാം. അതുപോലെതന്നെ, തേനും നെയ്യും ഒരുമിച്ച് ഉപയോഗിക്കുന്പോള് ഒരിക്കലും ഒരേ അളവില് ഉപയോഗിക്കരുത്. ‘ദേശം’ എന്നത് ആഹാരദ്രവ്യം ഉണ്ടായ ദേശത്തേയും , അതുപയോഗിക്കുന്ന ആള് തമാസിക്കുന്ന ദേശത്തേയും ഉദ്ദേശിച്ചാണ്. ഉദാഹരണത്തിന് വിദേശത്ത് താമസിക്കുന്ന ഒരാള്ക്ക് അവിടെവച്ച് തൈര് ഉപേയാഗിക്കുന്പോള് അലര്ജി ഉണ്ടായേക്കാം. എന്നാല് നാട്ടിലായിരിക്കുന്പോള് തൈര് സുഖമായി ഉപയോഗിക്കാന് സാധിക്കും. ആറാമത്തേതായ ‘കാലം’ എന്നതുകൊണ്ട് ഓരോ കാലാവസ്ഥയ്ക്കനുസരിച്ചും, രോഗാവസ്ഥയ്ക്കനുസരിച്ചും ആഹാരം ഉപയോഗിക്കേണ്ട രീതിയാണ്. ഉദാഹരണത്തിന് വേനല്ക്കാലത്ത ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങളുടെ ഉപയോഗം കുറയ്ക്കണം. അവസാനത്തേതായ ‘ഉപയോഗവ്യവസ്ഥ’ എന്നത് എപ്രകാരമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള സാമൂഹ്യപ്രധാനമായതും പൊതുവായതുമായ നിര്ദ്ദേശങ്ങളാണ്. ശരീരശുദ്ധിയും ഭക്ഷണശുദ്ധിയുമാണ് ഇതില് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഭക്ഷണത്തെ ഈശ്വരനായിക്കണ്ട് അര്ഹിക്കുന്ന പ്രാധാന്യം നല്കി, അതില്തന്നെ ശ്രദ്ധവെച്ചുകൊണ്ട് സാവധാനം ചവച്ചരച്ച് വേണം ഭക്ഷിക്കുവാന്. ആര്ത്തിയോടെ ഭക്ഷിക്കരുത്. ഭക്ഷിക്കുന്നതിനുമുന്പ് തന്റെ കുടുംബാംഗങ്ങള്, അതിഥികള്, തന്നെ ആശ്രയിക്കുന്ന മറ്റുള്ളവര് എന്നിവര് ഭക്ഷണം കഴിച്ചോ എന്ന് ശ്രദ്ധിക്കേണ്ടത് സാമൂഹ്യപരമായ ഒരാവശ്യം കൂടിയാണ്. അതുപോലെതന്നെ മറ്റ് ജീവജാലങ്ങളുടെ (മൃഗങ്ങളോ സസ്യങ്ങളോ) ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ട കടമ നമുക്കുണ്ട്.
ഭക്ഷണകാലം എന്നത് ക്ലോക്കില് നോക്കി തീരുമാനിക്കുന്ന സമയം എന്നതാണ് നമ്മുടെ രീതി. എന്നാല് ശരീരത്തിന് ഭക്ഷണം ആവശ്യമുള്ള സമയമായി എന്ന് ശരീരം തന്നെ നമ്മെ മനസ്സിലാക്കി തരും. മലമൂത്രവിസര്ജ്ജനം ശരിയായി നടന്നിരിക്കുക, ഏന്പക്കം ഉണ്ടാകുന്പോള് അതില് കഴിച്ച ഭക്ഷണത്തന്റെ രസം ഇല്ലാതിരിക്കുക, ശരിയായി വിശപ്പുണ്ടാകുക, നെഞ്ചിന് എരിച്ചില്, ഭാരം, പുളിച്ചുതികട്ടല് മുതലായവ ഇല്ലാതിരിക്കുക, വയറ്റില് വായു സ്തംഭിച്ച് നല്ക്കുക എന്നിവയാണ് ആ ലക്ഷണങ്ങള്. ഇതിനെ നമ്മുടെ ഇപ്പോഴത്തെ ഭക്ഷണസമയക്രമത്തോട് അനുയോജിച്ച് വരുന്ന രീതിയില് ദഹനം പൂര്ത്തിയാകേണ്ടതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് കൂടിയുണ്ട്.
1. വയറിന്റെ പകുതിഭാഗം മാത്രം കട്ടിയുള്ള ആഹാരം, ബാക്കിയുള്ള പകുതിഭാഗം വെള്ളം, ബാക്കി ഭാഗം വായുവിനായി ഒഴിച്ചിടണം. അതായത് വിശപ്പ് മാറി കുറച്ചുകൂടി കഴിക്കാം എന്ന തോന്നലു ണ്ടാകുന്പോള് ഭക്ഷണം നിര്ത്തുക.
2. വിശപ്പ് കുറവുള്ളപ്പോള് ലഘുവായ ആഹാരം മാത്രം കഴിക്കുക. അതുപോലെതന്നെ രാത്രിയിലും.
3. ഭക്ഷണത്തിന്റെ കൂടെ അതിന്റെ ദഹനത്തെ സഹായിക്കാന് ഒപ്പം കുടിക്കുന്നതിനെ അനുപാനം എന്നു പറയുന്നു. വെള്ളം, ചൂടുവെള്ളം, മല്ലിവെള്ളം, മോര്, രസം, നേര്ത്ത സൂപ്പ് എന്നിവയെല്ലാം ഈ ഗണത്തില് പെടുന്നു. അരി അരച്ചുണ്ടാക്കുന്ന പലഹാര ങ്ങള്ക്കൊപ്പം ചുടുവെള്ളം കുടിക്കാന് ശ്രദ്ധിക്കണം.
4. തൈര് സ്ഥിരമായി ഉപയോഗിക്കരുത്. അതുപോലെ തന്നെ രാത്രിയിലും, ചുടുകാലങ്ങളിലും ചൂടോടുകൂടി തൈര് ഉപയോഗിക്കരുത്. ചെറുപയര് പരിപ്പ്, തേന്, നെയ്യ്, പഞ്ചസാര, നെല്ലിക്ക ഇവയി ലേതെങ്കിലും ഒന്ന് തൈരിനൊപ്പം ഉപയോഗിക്കുന്നത് നല്ലതാണ്. പാല് പൂര്ണ്ണമായി തൈരായി മാറുന്നതിനുമുന്പുള്ള അവസ്ഥയില് അത് ഉപയോഗിക്കരുത്.
5. ചെറുപയര്, പടവലങ്ങ, നെല്ലിക്ക, മുന്തിരിങ്ങ മുതലായവ നിത്യവും ഉപയോഗിക്കുന്നത് നല്ലതാണ്.
6. പത്ഥ്യവും അപത്ഥ്യവുമായ ആഹാരം കലര്ത്തി കഴിക്കുന്നതും, ഊണ് കഴിച്ചതിനുമേല് വീണ്ടും കഴിക്കുന്നതും, ഭക്ഷണം കഴിക്കാന് വിധിച്ചിട്ടില്ലാത്ത സമയത്ത് കഴിക്കുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കും.
ഗ്യാസ്ട്രബിള്, അള്സര് തുടങ്ങി ഉദരസംബന്ധമായ പല അസുഖങ്ങളും മരുന്നുകള് കൂടാതെ തന്നെ ഭക്ഷണത്തിന്റെ മേല്പറഞ്ഞ കാര്യങ്ങള് ശ്രദ്ധിച്ചാല് തന്നെ ഒരു പരിധിവരെ തടയാനാവും.
കടപ്പാട് ഡോക്ടര്‍ പ്രീതി മോഹന്‍

Post A Comment:
0 comments: