Pavaratty

Total Pageviews

5,981

Site Archive

ഹാപ്പി ന്യൂ ഇയര്

Share it:
പുതുവത്സര പിറവിക്കായി ലോകം കാത്തിരിക്കുകയാണല്ലോ. പുതുവത്സര പിറവി നമ്മില് ഉണര്ത്തേണ്ടത് പ്രതീക്ഷയാണ്. ഒരു വര്ഷം മുഴുവന് നിറഞ്ഞ് നീണ്ടു നില്ക്കുന്ന പ്രത്യാശ. പ്രതീക്ഷ നിറഞ്ഞ ഒരു സുന്ദര വത്സരം ഏവര്ക്കും നേര്ന്നു കൊള്ളുന്നു. ഇന്നത്തെ സമൂഹം പ്രതീക്ഷ നഷ്ടപ്പെട്ട, നിരാശ നിറഞ്ഞ ഒരു സമൂഹമാണ്. ഉപഭോഗ സംസ്കാരം മനുഷ്യനെ പ്രത്യാശ നഷ്ടപ്പെട്ടവനാക്കുന്നു. ഈ ലോകത്തെ ചുറ്റിപ്പറ്റി മാത്രമാണ് അവന് സ്വപ്നങ്ങള് മെനഞ്ഞെടുക്കുന്നത്. അവയൊക്കെ സായംകാല സുമങ്ങളെപ്പാലെ കൊഴിഞ്ഞു വീഴുന്പോള് അവന്റെ സ്വപ്നങ്ങളും ഇല്ലാതാകുന്നു. ഇന്നത്തെ മനുഷ്യന് സ്വതവേ അസ്വസ്ഥനാണ്. അവന് സ്വയം പര്യാപതനല്ലെന്നുള്ള ചിന്തയാണ് അവനെ അസ്വസ്ഥനാക്കുന്നത്. ഇങ്ങനെ സ്വസ്ഥത നഷ്ടപ്പെട്ട മനുഷ്യനെ നോക്കിയാണ് ബിഷപ്പ് ഫുള്ട്ടന് ജെ ഷീന് പറഞ്ഞത് ‘‘ദൈവത്തെ കൂടാതെ ജീവിക്കുവാനുള്ള പരീക്ഷണമാണ് ആധുനിക മനുഷ്യനെ അസ്വസ്ഥനാക്കുന്നത്” എന്ന്. ഇംഗ്ലീഷ് സാഹിത്യത്തിലെ അതുല്യ പ്രതിഭയായ എ. ജെ. ക്രോണിന് പ്രസിദ്ധനായൊരു ഡോക്ടറായിരുന്നു. പക്ഷേ, പെട്ടന്ന് മാരകമായ രോഗം ബാധിച്ച് കിടപ്പിലായി. ആ രോഗ ശയ്യയില് കിടന്നുകൊണ്ട് ദൈവപരിപാലനയില് പ്രത്യാശവെച്ച് അദ്ദേഹം ധാരാളം വായിക്കാനും എഴുതുവാനും തുടങ്ങി. അങ്ങനെ അദ്ദേഹം പ്രഗത്ഭനായൊരു എഴുത്തുകാരനായി. അദ്ദേഹത്തെ ബാധിച്ച മാരകരോഗം സാവധാനത്തില് അദ്ദേഹത്തെ വിട്ടുമാറി. ദൈവത്തില് പ്രത്യാശയര്പ്പിക്കുന്നവര്ക്ക് ഒരിക്കലും നിരാശരാകേണ്ടിവരില്ലെന്നാണ് ക്രോണിനു നമുക്ക് നല്കാനുള്ള പുതുവത്സര സന്ദേശം.

 ഈ പുതുവത്സരം നല്ല തീരുമാനങ്ങളുടേയും ദൃഢനി ശ്ചയങ്ങളുടേതുമാകട്ടെ. ഓരോ വര്ഷവും അത് നമ്മെ, കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാക്കി തീര്ക്കണം. അമേരിക്കന് രാജ്യതന്ത്രജ്ഞനും തത്വജ്ഞാനിയുമായിരുന്ന ബെഞ്ചമിന് ഫ്രാങ്ക്ളിന്റെ വാക്കുകള് ശ്രദ്ധിക്കൂ!!!

 “ഘലേ, ഋമരവ ചലം ഥലമൃ എശിറ ്യീൗ മ യലേലേൃ ാമി.” ഇത്തരമൊരു ജീവിത സമീപനമാണ് നാമും സ്വന്തമാക്കേണ്ടത്. അത് നമ്മുടെ പുതുവത്സര പ്രതിജ്ഞയാകട്ടെ. എല്ലാവര്ക്കും പുതുവത്സരാശംസകള് നേര്ന്നുകൊണ്ട്. നിങ്ങളുടെ സ്വന്തം നോബി അച്ചന്.
Share it:

EC Thrissur

ഇടയ ശബ്ദം

No Related Post Found

Post A Comment:

0 comments: