Pavaratty

Total Pageviews

5,987

Site Archive

ഇത്ര ചെറുതാകാന്...

Share it:
മേരി ജോസഫ്, സെന്റ് ആന്റണീസ് യൂണിറ്റ്
യേശു താന് വളര്ന്ന സ്ഥലമായ നസ്റത്തില് വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവന് അവരുടെ സിനഗോഗില് പ്രവേശിച്ച് വായിക്കാന് എഴുന്നേറ്റു നിന്നു. ഏശയാ പ്രവാചകന്റെ പുസ്തകം അവനു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള് ഇപ്രകാരം എഴുതിയിരിക്കുന്നത് അവന് കണ്ടു. “കര്ത്താവിന്റെ ആത്മാവ് എന്റെ മേല് ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്ക്ക് മോചനവും അന്ധര്ക്കു കാഴ്ചയും അടിച്ചമര്ത്തപ്പെട്ടവര്ക്കു സ്വാതന്ത്യ്രവും കര്ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന് അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന് ഇരുന്നു. സിനഗോഗില് ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു. അവന് അവരോട് പറയാന് തുടങ്ങി. നിങ്ങള് കേട്ടിരിക്കെ തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിവേറ്റിയിരിക്കുന്നു. എല്ലാവരും അവനെ പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില് നിന്നും പറപ്പെട്ട കൃപാവചസ്സുകള് കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. “ഇവന് ജോസഫിന്റെ മകനല്ലേ” എന്ന് അവര് ചോദിച്ചു. ലൂക്ക 14, 16 22 വരെയുള്ള വചനങ്ങളിലൂടെ നമ്മള്ക്കും ഒരു സന്ദേശം നല്കുന്നുണ്ട്.
ഈ അടുത്തദിവസം ബസ്സില് യാത്ര ചെയ്യുന്പോള് ഒരു സ്റ്റോപ്പില് ഇറങ്ങിപോകുന്ന സ്ത്രീ പറയുകയാണ്, “ഈ പെണ്ണുങ്ങളെല്ലാം സ്ത്രീകള് തന്നെയല്ലേ. ഇതിലും ഭേദം പുരുഷന്മാരാണ്.” കാരണം ആ സ്ത്രീ അത്രയും സമയം ഒന്നരവയസ്സ് പ്രായമുള്ള മകനെ ഒക്കത്തിരുത്തി നല്ല തിരക്കുള്ള, നല്ല സ്പീഡില് ഇടക്ക് സഡന് ബ്രേക്കിടുന്ന ബസ്സില് നിന്നിട്ടാണ് യാത്ര ചെയ്തിരുന്നത്. സ്ത്രീകളില് ആരും തന്നെ ഒന്നെണീറ്റ് സീറ്റ് കൊടുക്കാന് തയ്യാറായില്ല. നമ്മളൊക്കെ ഏതെങ്കിലും കാര്യത്തില് തിക്കും തിരക്കും പിടിച്ച് സംസാരിക്കുകയും, പ്രവര്ത്തിക്കുകയും ചെയ്യും. ഇത്രയും ആള്ക്കാരുടെ മധ്യത്തില് പുരുഷന്മാരെ അഭിനന്ദിച്ചതില് അഭിമാനം തോന്നി, ഒപ്പം വിഷമവും. കാരണം, ഒരു യുവാവ് മുതല് പ്രായമായവര്വരെ ചിലപ്പോള് പറയുന്ന വാക്കുകള്, ചെയ്യുന്ന പ്രവൃത്തികള്, നോട്ടം ഇതെല്ലാം തന്നെ. വായില് വെക്കുന്ന പാന് പരാഗ് മുതലായ സാധനങ്ങള്, മൊബൈല് ഫോണില്കൂടി കാണുകയും കേള്ക്കുകയും ചെയ്യുന്ന അശ്ലീല രംഗങ്ങളും ശബ്ദങ്ങളും. പുരുഷന്മാര്ക്ക് പറ്റുന്ന വിധത്തില് പുരുഷന്മാരും സ്ത്രീകള്ക്ക് പറ്റുന്ന വിധത്തില് സ്ത്രീകളും തെറ്റായ മാര്ഗ്ഗത്തില് ചരിക്കുന്നു. കൂട്ടം കൂടി നിന്നും അല്ലാതെയും ചെയ്യുന്ന ചര്ച്ചകളും പരദൂഷണങ്ങളും ഈ ചെയ്തികളെല്ലാം കാണുന്പോള് നമ്മെ ഓരോരുത്തരേയും ഉറ്റുനോക്കി പലരും ചോദിച്ചു പോകും “ഇത് നമ്മളറിയുന്ന ആളുടെ മകനല്ലേ, മകളല്ലേ” എന്ന്. ഇതെല്ലാം കേള്ക്കുന്പോള് മാതാപിതാക്കളുടേയും സഹോദരീ സഹോദരന്മാരുടേയും മനസ്സ് തേങ്ങിപോകും. യേശുവിന്റെ നാവില് നിന്നും പുറപ്പെട്ട കൃപാവചസ്സുകള് കേട്ട് അത്ഭുതപ്പെട്ടിട്ടാണ് “ഇവന് ജോസഫിന്റെ മകനല്ലേ” എന്ന് ചോദിച്ചത്. നമുക്ക് ഇനിയും തിരുത്തേണ്ടിടത്തു തിരുത്തി മുന്നേറാം.
ഒരു പക്ഷേ കുറച്ചുപേര് മാത്രമേ ഈ തെറ്റായ വിഭാഗത്തിലുണ്ടാകുകയുള്ളൂ. ഇതില് നിന്നെല്ലാം വ്യത്യസ്തമായി പെരുമാറുന്ന, എത്രയോ ഉന്നതമായ വിധത്തില് പരസ്നേഹപ്രവൃത്തികളും, നല്ല ചിന്തകളുമായി നടക്കുന്ന അനേകം പുരുഷന്മാരും യുവതീ യുവാക്കളും നമ്മുടെ മധ്യത്തിലുണ്ട്. അവരെയെല്ലാം നോക്കി നമുക്കും മാലാഖമാരോടൊപ്പം പാടാം. അത്യുന്നതങ്ങളില് ദൈവത്തിനു സ്തുതി. ഭൂമിയില് സന്മനസ്സുള്ളവര്ക്കു സമാധാനം. പുല്ക്കൂട്ടില് ഭൂജാതനായ യേശുവിനെ നോക്കി ആലപിക്കാം ഇത്ര ചെറുതാകാന് എത്ര വളരേണം, ഇത്ര സ്നേഹിക്കാന് എന്തു വേണം!




Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: