യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യ നയം തുടരണമെന്ന് കേരളാ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് (കെ.സി.ബി.സി).ആ നയം തുടരുന്നവര്‍ അധികാരത്തില്‍ വരണമെന്നാണ് കെ.സി.ബി.സി ആഗ്രഹിക്കുന്നതെന്നും അത് ആരുമാകാമെന്നും കെ.സി.ബി.സി വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതി ശക്തമായ മദ്യ ലോബിയാണ് കേരളത്തിലുള്ളത്.ബാറുകള്‍ തുറക്കാന്‍ മദ്യ ലോബി ശ്രമം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അവര്‍ അവരുടെ സാധ്യതകള്‍ പരിശോധിക്കും. മദ്യ നയം പുനപരിശോധിക്കുമെന്ന ഇടതു പക്ഷ നിലപാട് ആശങ്കാജനകമാണെന്നും മദ്യലോബിയുടെ പ്രഭാവത്തില്‍ എല്‍.ഡി.എഫ് വീണു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും താല്‍പര്യം സംരക്ഷിക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു പാര്‍ട്ടി മദ്യലോബിയുടെ പിടിയില്‍ വീഴരുത്. ഇപ്പോഴത്തെ മദ്യനയം തുടരുമോ എന്ന കാര്യം യു.ഡി.എഫ് വ്യക്തമാക്കണമെന്നും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു.

Post A Comment:
0 comments: