പരിത്യജിക്കപ്പെട്ട കാലിത്തൊഴുത്തിലേക്കാണു വിശ്വാസനക്ഷത്രത്താല്‍ നയിക്കപ്പെട്ട ജ്ഞാനികള്‍ പോയത്. ജ്ഞാനികളായ ഈ മൂന്നുപേര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ തുറന്നു ക്രിസ്തുവിനു മുന്പില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നുണ്ട്. അവരുടെ ജ്ഞാനവും സ്ഥാനവും സന്പാദ്യവും ആ കാലിത്തൊഴുത്തില്‍ സമര്‍പ്പിക്കുന്നു.
വിശ്വാസമില്ലാത്തവരും വചനം കേള്‍ക്കാത്തവരും വചനം മാംസം ധരിച്ചാലും കാണില്ല; അവന്‍റെ മുട്ടുകള്‍ മടങ്ങില്ല. മാംസത്തിനതീതമായി നില്ക്കുന്ന വചനം കാണാന്‍ വിശ്വാസത്തിന്‍റെ കണ്ണുകള്‍ തന്നെ വേണം. മണല്‍ത്തരിയില്‍ പ്രപഞ്ചത്തെ കാണാനും കാട്ടുപൂവില്‍ സ്വര്‍ഗത്തെ ദര്‍ശിക്കാനും തെരുവിലെ വിരൂപമുഖങ്ങളില്‍ സ്വര്‍ഗപുത്രരെ കാണാനും പ്രാപ്തമാക്കുന്നത് ഇതേ വിശ്വാസ ദര്‍ശനമാണ്.
ഒരിക്കല്‍ ഒരു സ്ത്രീ മദര്‍ തെരസയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എഴുതി: ''മദര്‍ തെരസ മനുഷ്യനെ സ്നേഹിക്കുന്നതു മനുഷ്യനെന്ന വിധത്തിലല്ല, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിലാണെന്ന്.'' മനുഷ്യശുശ്രൂഷയില്‍നിന്നു ദൈവത്തെ പുറത്താക്കിയാല്‍ പിന്നെ മനുഷ്യശുശ്രൂഷ നിലനില്ക്കില്ലെന്നു മനസിലാക്കാന്‍ ദര്‍ശനമാവശ്യമാണ്.
നമുക്കും പോകാം, പരിത്യജിക്കപ്പെട്ട പുല്‍ക്കൂടുകളിലേക്ക്. ജീവിതത്തിന്‍റെ സന്പത്തുമായി യേശുവിനെ തേടുന്നവരാകാം. അവനെ കണ്െടത്തി ജീവിതനിക്ഷേപങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിക്കാന്‍ നമുക്കു കഴിയട്ടെ.
Post A Comment:
0 comments: