ജോര്ജ്ജ് പുലിക്കോട്ടില്‍, സെന്റ് ആന്സ് യൂണിറ്റ്
ചെന്നായ തന്‍ തൊണ്ടേ തറച്ച മുള്ളിന്‍
വലുപ്പം പറഞ്ഞു നടക്കും കൊറ്റിയാന്‍
പഠിച്ചു മറന്നതാകാം “ബൈബിളില്‍”
യേശുദേവോപമ! നല്ല സമരിയന്‍!
കൊറ്റിക്കു കൂര്‍ത്ത നീളത്തിന്‍ കൊക്കുകള്‍
നല്‍കിയദീശനാണെന്നറിവെങ്കിലും,
തെല്ലാന്നുചിന്തിച്ചീശ്വനെ ഓര്‍ക്കുകില്‍
ചെന്നായതന്‍ നന്ദിവാക്കിനായ് കാക്കുമോ
ഭൂലോക ഭാഷയില്‍ നന്ദിയെന്നക്ഷരം
തങ്കമായ് തന്നെ തിളങ്ങുമെന്നാകിലും
നെഞ്ചാട് ചേര്‍ത്താരുചൊല്ലുന്നു “സൂചകം”
ചുണ്ടോടു ചുണ്ടൊന്നനങ്ങാതെയെങ്കിലും!
ഗലീലിയില്‍ പണ്ട് യേശുവിന്‍ചാരത്ത്
അണഞ്ഞ കുഷ്ഠരോഗികള്‍ പത്തുപേര്‍
സുഖം നേടവെ,യവരിലൊരാള്‍ മാത്രം
നാഥനു നന്ദിയരുളി സ്തുതിച്ചുപോല്‍!
ചെന്നായ തന്‍ തൊണ്ടേ തറച്ച മുള്ളിന്‍
വലുപ്പം പറഞ്ഞു നടക്കും കൊറ്റിയാന്‍
പഠിച്ചു മറന്നതാകാം “ബൈബിളില്‍”
യേശുദേവോപമ! നല്ല സമരിയന്‍!
Post A Comment:
0 comments: