Pavaratty

Total Pageviews

5,985

Site Archive

‘‘സമയാമാം രഥത്തില് ഞാന് സ്വര്ഗ്ഗയാത്ര....

Share it:
‘‘ Though our life may be a thing to share. Who is there to share our death”.

ജീവിതത്തില് പങ്കുചേരാന്, ജീവിത പങ്കാളിയാകാന് പലരേയും നമുക്ക് കിട്ടിയെന്നിരിക്കും. എന്നാല് മരണത്തില് പങ്കുചേരാന് ആരേയും കിട്ടില്ല.
ജീവിത യാത്ര നടത്തുന്പോള് എന്തുമാത്രം ബന്ധുക്കളും സുഹൃത്തുക്കളുമാണ് നമുക്കുള്ളത്. എന്നാല് മരണത്തിന്റെ വക്കിലെത്തിയാല് പിന്നെ സഹയാത്രികര്ക്കൊക്കെ നിസ്സഹായരായി നോക്കി നില്ക്കാനേ സാധിക്കൂ. നാം ഓരോരുത്തരും ഒറ്റയ്ക്ക് വരുന്നു, ഒറ്റയ്ക്ക് പോകുന്നു. കോടീശ്വരന്മാരും കൊടും യാചകരും ഒരുപോലെ ഒഴിഞ്ഞ കൈകളുമായി കടന്നുപോകുന്നു. ജീവിതത്തില് സുനിശ്ചിതമായത് മൃത്യുവെന്ന വലിയ സത്യം മാത്രം.
നമ്മെ ജീവനിലേയ്ക്ക് ക്ഷണിച്ച സ്രഷ്ടാവിന് നമ്മെ ഓരോരുത്തരെക്കുറിച്ചും ഓരോ പദ്ധതിയുണ്ട്. അത് പൂര്ത്തീകരിച്ചുകഴിഞ്ഞാല് നമ്മെ അവിടുന്ന് നിത്യതയിലേയ്ക്ക് തിരികെ വിളിക്കും. ഈ വിളിയാണ് ‘‘മരണം”.
ജര്മ്മനിയിലെ ഹെസ്സ എന്ന സ്ഥലത്ത് 1867 ല് ജനിച്ച ഫോള് ബ്രെക്റ്റ് നാഗല് യേശുവിനെ വളരെ സ്നേഹിച്ചിരുന്നു. യേശുവിന്റെ സദ്വാര്ത്ത കിഴക്കന് നാടുകളിലെത്തിക്കുന്നതിനായി യാത്ര തിരിച്ചു. 1893ല് അദ്ദേഹം കേരളത്തിലെ കണ്ണൂരെത്തി. മൂന്ന് കൊല്ലങ്ങള്ക്കുശേഷം 1896 ല് അദ്ദേഹം നമ്മുടെ അടുത്തുള്ള കുന്ദംകുളത്തെത്തി. അപ്പോഴേയ്ക്കും മലയാളഭാഷ കുറേയൊക്കെ സ്വന്തമാക്കിയിരുന്നു. അദ്ദേഹം മലയാളഭാഷയില് ചില പാട്ടുകള് രചിക്കുകയുണ്ടായി. അതില് അര്ത്ഥസന്പുഷ്ടവും മനോഹരവുമായ ഗാനമാണ്
‘‘സമയാമാം രഥത്തില് ഞാന് സ്വര്ഗ്ഗയാത്ര ചെയ്യുന്നു
എന് സ്വദേശം കാണ്മതിന്നായ് ഞാന് തനിയെ പോകുന്നു...”
എന്നു തുടങ്ങുന്ന ഗാനം. ‘‘തീര്ത്ഥാടകസഭ” എന്ന തലക്കെട്ടില് വത്തിക്കാന് കൗണ്സില് പറഞ്ഞുവെക്കുന്നതും ഇതേ ആശയം തന്നെയാണ്.
ഈ നവംബര് മാസം മുഴുവനും നമുക്ക് ‘‘മരണം” എന്ന നിത്യസത്യത്തെക്കുറിച്ച് ധ്യാനിക്കാം. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്ക്കാം, പ്രാര്ത്ഥിക്കാം.
എല്ലാവര്ക്കും നന്മനേരുന്നു.
നിങ്ങളുടെ സ്വന്തം
നോബി അച്ചന്.
Share it:

EC Thrissur

ഇടയ ശബ്ദം

No Related Post Found

Post A Comment:

0 comments: