പ്രൊഫഷണല് സി. എല്. സി. കുടുംബക്കൂട്ടായ്മാ തലത്തില് ക്രിസ്തുമസ്സിന് പുല്ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഓരോ കുടംബക്കൂട്ടായ്മ യൂണിറ്റിനും അവരുടെ യൂണിറ്റിലെ ഒരു ഭവനത്തില് മത്സരത്തിനായി പുല്ക്കൂട് ഒരുക്കാവുന്നതാണ്. മത്സരത്തില് പങ്കെടുക്കുന്ന വിവിധ യൂണിറ്റുകളിലെ പുല്ക്കൂടുകള് വിധിനിര്ണ്ണയ കമ്മറ്റി, ക്രിസ്തുമസ്സ് പാതിരാകുര്ബാനയ്ക്ക് മുന്പായി സന്ദര്ശിച്ച് വിധിനിര്ണ്ണയം നടത്തി മത്സരഫലം പാതിരാകുര്ബാനയ്ക്ക് ശേഷം പ്രഖ്യാപിക്കുന്നതായിരിക്കും.
ഒന്നാം സമ്മാനം 1001/ രൂപ, രണ്ടാം സമ്മാനം 751/ രൂപ, മൂന്നാം സമ്മാനം 551/ രൂപ. കൂടാതെ മൂന്ന് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഒന്നും രണ്ടും സമ്മാനങ്ങള് നേടുന്നവര്ക്ക് റോളിങ്ങ് ട്രോഫിയും ഉണ്ടായിരുക്കുന്നതാണ്.
മത്സരത്തിന് പങ്കെടുക്കുന്ന യൂണിറ്റുകള് കൂട്ടായ്മയുടെ പേര്, പുല്ക്കൂട് ഒരുക്കുന്ന ഭവനത്തിന്റെ പേര്, ഫോണ് നന്പര് എന്നിവ സഹിതം ഡിസംബര് 10ാം തിയ്യതിയ്ക്കു മുന്പായി പള്ളി ഓഫീസില് പേര് രജിസ്റ്റര് ചെയ്യണ്ടതാണ്. രജിസ്ട്രേഷന് ഫീസ് 100 രൂപ. പുല്ക്കൂടുകള് സന്ദര്ശിച്ച് മാര്ക്കിടുന്പോള് രജിസ്ട്രേഷന് തുക ഭാരവാഹികള്ക്ക് തിരികെ നല്കുന്നതാണ്. സമ്മാനങ്ങള് ഇടവകദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തില് വിതരണം ചെയ്യുന്നതായിരിക്കും
Post A Comment:
0 comments: