സിജി പോള്‍, സെന്റ് മര്ക്കോസ്് യൂണിറ്റ്
രോദനം കേള്ക്കുന്നു ചുറ്റിലും ദീനമായ്
കാതോര്‍ത്തു നിന്നു ഞാന്‍ തെല്ലുനേരം
മൃതയാകും ഭൂവിന്‍റെ തേങ്ങലാകുന്നോ
നോവേറ്റു പിടയും മര്ത്ത്യന്റെയാ
വാഹനം തുപ്പും പുകയേറ്റു വാങ്ങിയും
അന്തരീക്ഷത്തില്‍ കരിപടര്‍ന്നു
തൊഴില്‍ശാല തള്ളും വിഷപ്പുകതിന്ന്
സൂര്യനുപോലും കലിയേറുന്നോ
കോണ്ക്രീറ്റു മന്ദിരം ചൂടേറ്റു നില്‍ക്കുന്നു
രാപകല്‍ തീച്ചൂളപോലെയായി
മാലിന്യകൂന്പാരമാകും പുഴകളും
ഭൂമിയും ശാപമായ് തീര്ന്നിടുന്നോ
എന്ഡോസള്ഫാനെന്ന മാരകവിഷമോ
തലമുറപോലും ചാന്പലാക്കി
പിറന്നുവീഴും ശിശുക്കള്‍തന്‍ ദൈന്യത
ഹൃദയം പിളര്ക്കും കാഴ്ചയായും
പുകവലി മദ്യം ശീലിച്ചു നാമിന്ന്
തീര്‍ക്കും ശവപ്പെട്ടി സ്വന്തമായി
തൊണ്ടപൊട്ടിക്കരയുന്ന ജനങ്ങളും
ആരു ചെറുവിരലൊന്നനക്കും
Post A Comment:
0 comments: