Pavaratty

Total Pageviews

5,975

Site Archive

ഓശാന തിരുനാൾ ആഘോഷിച്ചു

Share it:

യേശുക്രിസ്തുവിന്റെ ജറുസലം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ പുതുക്കി സെന്റ് ജോസഫ് തീർഥകേന്ദത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു. ഗ്രോട്ടോയിൽനിന്നു തീർഥകേന്ദ്രത്തിലേക്കു കുരുത്തോല കയ്യിലേന്തി നടത്തിയ പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. ദേവാലയ പ്രവേശനത്തിനു ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്കും ഓശാന തിരുക്കർമങ്ങൾക്കും വികാരി ഫാ.ജോസഫ് പൂവത്തൂക്കാരൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ.കിരൺ ഒലക്കേങ്കിൽ, ഡീക്കൻ ഡിനു മാടമ്പി എന്നിവർ സഹ കാർമികരായി. സഹവികാരിമാരായ ഫാ.ജിയോ ചെരടായി, ഫാ.ജോൺസൺ മൂലക്കാട്ട് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കാക്കശേരി സെന്റ് മേരീസ് പള്ളിയിൽ കുരുത്തോല പ്രദക്ഷിണം നടത്തി. തിരുക്കർമങ്ങൾക്കു പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സനോജ് അറങ്ങാശേരി മുഖ്യ കാർമികത്വം വഹിച്ചു.
Share it:

EC Thrissur

News

Post A Comment:

0 comments: