മാതാപിതാക്കളുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണ് കുട്ടികളെ വചനം പഠിപ്പിക്കുക എന്നത്. “നിങ്ങളില് പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാന് കഴിവുള്ളതുമായ വചനത്തെ വിനയപൂര്വ്വം സ്വീകരിക്കുവിന്.” (യാക്കോ. 1, 21). കുട്ടിക്ക് നല്ല ഭാവി ലഭിക്കുന്നതിനും ദീര്ഘകാലം ഭൂമിയില് ജീവിക്കുന്നതിനും വചനം ആവശ്യമാണ്. ശൈശവത്തില്ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക. വാര്ദ്ധക്യത്തിലും അതില് നിന്ന് വ്യതിചലിക്കുകയില്ല. (സുഭാ 2, 6). വളരെ ചെറുപ്പത്തില് തന്നെ നടക്കേണ്ട വഴിയായ യേശുവിനെപ്പറ്റി കുട്ടികള്ക്ക് പറഞ്ഞുകൊടുത്ത് പഠിപ്പിക്കണമെന്ന് ദൈവം നമ്മോട് ആവശ്യപ്പെടുന്നു. “വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്ക്ക് തെറ്റുപറ്റുന്നത്?” (മര്ക്കോ. 12, 24)
ഇന്ന് കൗമാരക്കാരായ കുട്ടികള്ക്ക് ലഭിക്കേണ്ട വചനം നാം പഠിപ്പിക്കാത്തതാണ് അവര് വഴി തെറ്റി മോശമായ ജീവിതത്തിലേയ്ക്ക് കടക്കാന് കാരണം. നാം ഈശോയുടെ വചനം മക്കളെ പഠിപ്പിക്കുന്പോഴാണ് നമുക്ക് ലഭിച്ചിരിക്കുന്ന ദൈവിക വാഗ്ദാനങ്ങള് പൂര്ണ്ണമായി അനുഭവിക്കുവാന് സാധിക്കുക. അവിടുന്ന് യാക്കോബിന് പ്രമാണങ്ങള് നല്കി; ഇസ്രായേലിന് നിയമവും. അത് മക്കളെ പഠിപ്പിക്കുവാന് പിതാക്കന്മാരോട് അവിടുന്ന് ആജ്ഞാപിച്ചു. “വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള് അവ അറിയുകയും തങ്ങളുടെ മക്കള്ക്ക് അവ പറഞ്ഞുകൊടുക്കുകയും ചെയ്യും.” (സങ്കീ. 78, 6)
ദൈവത്തിന്റെ വചനവും കല്പനയും പഠിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നതു വഴി നമ്മുടെ ഭവനത്തിലെ തലമുറകള് അനുഗ്രഹിക്കപ്പെടുകയാണ്. ശാരീരിക മാനസിക ആത്മീയ സാന്പത്തിക മേഖലകള് വചനത്തിലെ അനുസരണം വഴി കുടുംബത്തിന് ലഭിക്കുന്നു. എന്നാല് വചനം അനുസരിക്കാതെയും പഠിക്കാതെയുമിരുന്നാല് അതുവഴി കുടുംബത്തിലേയ്ക്ക് ശാപം കടന്നു വരും (നിയ. 28, 1546) നമ്മുടെ മക്കളെ എന്തുവിലകൊടുത്തും വചനം പഠിപ്പിക്കുവാന് തയ്യാറാകാം. അങ്ങനെ ഒത്തിരിയേറെ അനുഗ്രഹങ്ങള് കൊണ്ട് നമ്മുടെ ഭവനങ്ങളെ നിറയ്ക്കാം.
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്
ഫാ. ആന്റണി അമ്മുത്തന്
Post A Comment:
0 comments: