പാവറട്ടി സി. എല്. സി. യുടെ ആഭിമുഖ്യത്തില് ഇടവകയിലെ യുവാക്കള്ക്കും വെറ്ററന്സിനുമായി (50 വയസ്സിനുമുകളിലൂള്ള പുരുഷന്മാര്) പള്ളി മൈതാനിയില് വെച്ച് ഡബിള്സ് ഷട്ടില് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബര് 10, 11, 13, 14 (തിങ്കള്, ചൊവ്വ, വ്യാഴം, വെള്ളി) എന്നീ ദിവസങ്ങളില് വൈകുന്നേരം 6.30 മുതല് 9 മണിവരെ ആയിരിക്കും മത്സരം നടക്കുക.
സമ്മാനങ്ങള് യുവാക്കള്:
ക 1001/ രൂപയുടെ പണക്കിഴിയും + രണ്ട് ട്രോഫികളും
കക 501/ രൂപയുടെ പണക്കിഴിയും + രണ്ട് ട്രോഫികളും
വെറ്റന്സ്:
ക 501/ രൂപയുടെ പണക്കിഴിയും + രണ്ട് ട്രോഫികളും
നിബന്ധനകള്
1. മത്സരത്തില് പാവറട്ടി ഇടവകക്കാരായ വ്യക്തികള്ക്ക് മാത്രമേ പങ്കെടുക്കാന് സാധിക്കുകയുള്ളൂ.
2. പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് 6ാം തിയ്യതി വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 5 മണിക്ക് ഫാ. സിന്റോ പൊറുത്തൂരിന്റെയാ സി. എല്. സി. ഭാരവാഹികളുടേയോ പക്കല് പേര് നല്കേണ്ടതാണ്.
3. രജിസ്ട്രേഷന് ഫീസ് ഒരു ടീമിന് 50 രൂപയായിരിക്കും.
4. മത്സരത്തില് പങ്കെടുക്കുന്നവര് സഭ്യമായ രീതിയില് പെരുമാറു വാന് ശ്രദ്ധിക്കണം.
5. മത്സരത്തിന്റെ അന്തിമ തീരുമാനം മത്സരം നിയന്ത്രിക്കുന്ന റഫറി യില് നിക്ഷിപ്തമായിരിക്കും.
ക്രിസ്തുമസ്സ് വരവ് വിളിച്ചറിയിച്ചുകൊണ്ട് സീനിയര് സി. എല്. സി. യുടെ നേതൃത്വത്തില് 23, 24 തിയ്യതികളില് കരോള് സംഘം ഇറങ്ങുന്നു.
സി. എല്. സി. യുടെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ പുല്ക്കൂട് നിര്മ്മാണം പുരോഗമിക്കുന്നു.
സീനിയര് സി. എല്. സി. ഈ വര്ഷവും മിതമായ വിലയില് കേക്കുകള് ആവശ്യാനുസരണം ഓര്ഡറുകള് സ്വീകരിച്ച് വീടുകളില് എത്തിച്ച് കൊടുക്കുന്നു. കേക്ക് ഒന്നിന് (1സഴ) 160 രൂപ മാത്രം. കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുകജോമോന് (കണ്വീനര്): 9961263531 സിജോ കെ.ജെ.: 8590106016, റിന്സണ് ഒ. സി.: 8089702060
Post A Comment:
0 comments: