ജെയിംസ് എന്‍. ജെ., സെന്റ് ഡൊമിനിക് സാവിയോ യൂണിറ്റ്
“Mr. Romni, I need your support to lead America ”
2012 നവംബര്‍ 7ാം തിയ്യതി ബുധനാഴ്ച അടിക്കടിയുണ്ടായ പ്രകൃതി ക്ഷോഭങ്ങളെ അഭിമുഖീകരിച്ച അമേരിക്കന്‍ ജനതയെ സംബന്ധിച്ച് സുപ്രധാനമായ ദിവസങ്ങളൊന്നായിരുന്നു ഈ ദിനം.
രാഷ്ട്രത്തെ സാന്പത്തിക അഭിവൃദ്ധിയിലേക്കും സുരക്ഷിതത്വത്തിലേയ്ക്കും ആര് കൈപിട്ച്ച് നയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്ന സുദിനം.
ഇന്ത്യന്‍ സമയം ഉച്ചക്കു മുന്പുതന്നെ ടെലിവിഷന്‍ സ്ക്രീനില്‍ അമേരിക്കന്‍ പ്രസിഡണ്ടായി ഒബാമയെ രണ്ടാമതും തെരഞ്ഞെടുത്ത പ്രഖ്യാപനമുണ്ടായി. അല്‍പസമയത്തിനുശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഒബാമ സ്ക്രീനില്‍ തെളിഞ്ഞു വന്നു.
തന്റെ വിജയത്തിനു ശേഷമുള്ള ആമുഖ പ്രസംഗത്തില്‍ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയെ പേരെടുത്ത് പറഞ്ഞ് ഇപ്രകാരം ആഹ്വാനം ചെയ്തു.
“Mr. Romni, I need your support to lead America ”
തലേദിവസം വരെ തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായിരുന്ന റോംനിയെ തന്നോടു ചേര്ത്തു നിര്ത്തികൊണ്ട് രാജ്യത്തിന്റെ ഐശ്വര്യത്തിനുവേണ്ടി സഹായം അഭ്യര്ത്ഥിക്കുന്ന ഒബാമ.
ഒരു ക്രൈസ്തവ വിശ്വാസിയായ ഒബാമക്കറിയാം ഞാന്‍ അമേരിക്കയുടെ ശിരസ്സ് മാത്രമാണെന്നും, തന്റെ നാവിലൂടെ വരുന്ന ആശയങ്ങളെ പ്രാവര്ത്തികമാക്കി രാജ്യത്തെ സന്പല്‍ സമൃദ്ധിയിലേയ്ക്ക നടത്തേണ്ടത് രാജ്യത്തെ ജനങ്ങളാണെന്ന്. ഇത് എല്ലാ അര്ത്ഥത്തിലും മനസ്സിലാക്കിയതുകൊണ്ടാണ് രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടി പ്രതിപക്ഷ പാര്ട്ടിയുടെ സഹായം പോലും അദ്ദേഹം ആവശ്യപ്പെടുന്നത്.
ഈ മനോഭാവം നമുക്കില്ലാത്തതുകൊണ്ടാണ് പരാജയങ്ങളുടെ കയ്പുനീര്‍ കുടിക്കുവാന്‍ ഇന്ത്യന്‍ ജനത നിര്‍ബന്ധിതരായിത്തീരുന്നത്.
നാം ഭരണത്തിന്റെ ചക്രം തിരിക്കുന്നവനാണെങ്കില്‍ രാജ്യത്തെ ജനങ്ങളോടും, ആത്മീയ നേതൃത്വത്തിലാണെങ്കില്‍ സഹ വിശ്വാസികളോടും, അതുമല്ല ഒരു കുടംബത്തെ മുന്നോട്ടു നയിക്കുന്ന കുടുംബനാഥനോ, നാഥയോ ആണെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും ചുരുക്കത്തില്‍ നാം ഇടപെടുന്ന ഏത് മേഖലകളിലും വിജയം കണ്ടെത്തുന്നതിനുവേണ്ടി ഒബാമ പറഞ്ഞതുപോലെ പറയാന്‍ സാധിക്കട്ടെ
“I need your support to lead ”
Post A Comment:
0 comments: