പ്രൊഫഷണല് സി. എല്. സി. ഒരുക്കുന്ന പഠനക്ലാസ്സ്.
വിഷയം: ഗാര്ഹിക മാലിന്യ സംസ്കരണരീതികള്.
അവതാരക : ഡോ. മേരി റെജീന ( അസോ. പ്രൊഫ. കാര്ഷിക സര്വ്വകലാശാല, തൃശൂര്)
മാലിന്യങ്ങള് തലങ്ങും വിലങ്ങും വലിച്ചെറിയുന്ന ഇന്നത്തെ സംസ്കാരത്തോട് വിടപറഞ്ഞുകൊണ്ട് ഉറവിടത്തില് തന്നെ സംസ്കരിച്ച് പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കാന് നമുക്ക് എങ്ങനെ സാധിക്കുമെന്ന് വിശദീകരിക്കുകയും വിവിധ രീതികള് പരിചയപ്പെടുത്തുന്നതിനുമായാണ് ഈ ക്ലാസ്സ് സംഘടിപ്പിക്കുന്നത്. പാചകവാതകത്തിനുള്ള കാത്തിരിപ്പും വിലവര്ദ്ധനയും അടുക്കളയില് പ്രശ്നം സൃഷ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തില് ബയോഗ്യാസ് പ്ലാന്റുകള് ഏറെ ഉപകാരപ്പെടും. മാത്രമല്ല ഉപോല്പ്പന്നമായി ലഭിക്കുന്ന സ്ലറി മികച്ച ഒരു ജൈവവളവും കൂടിയാണ്. ഗാര്ഹിക മാലിന്യങ്ങളില് നിന്ന് പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്, പൈപ്പ് കന്പോസ്റ്റിംഗ് രീതികള് എന്നിവയ്ക്ക് സര്ക്കാന് നല്കുന്ന സബ്സിഡികള് മൂലം കുറഞ്ഞചെലവില് ബയോഗ്യാസ് ലഭ്യമാക്കുന്ന രീതികള് എന്നിവ വിശദമായി ഈ ക്ലാസ്സില് അറിയാവുന്നതാണ്. ഡിസംബര് 16 ഞായറാഴ്ച രാവിലെ 7.30നുള്ള കുര്ബ്ബാനയ്ക്കു ശേഷം യോഗ ഹാളില് നടക്കുന്ന ക്ലാസ്സില് ഡോ. മേരി റെജീനയും മറ്റ് വിദഗ്ദരായ ബയോഗ്യാസ് പ്ലാന്റ് നിര്മ്മാതാക്കളും പങ്കെടുക്കുന്നു. ഏവരേയും സ്നേഹപൂര്വ്വം സ്വാഗതം ചെയ്യുന്നു.
Post A Comment:
0 comments: