സെന്റ് വിന്സന്റ് ഡി പോള് സംഘടനയുടെ നേതൃത്വത്തില് വിശ്വാസവര്ഷാചരണത്തിന്റെ ഭാഗമായി ജഛഇ പ്രസിദ്ധീകരിക്കുന്ന സന്പൂര്ണ്ണ ബൈബിള് പകര്ത്തിയെഴുത്തുമത്സരം നടത്തുന്നു. യേശുനാഥന്റെ പ്രബോധനങ്ങള് എഴുതി പഠിക്കുന്നതിന് 145 കുടുംബങ്ങളാണ് തയ്യാറായി വന്നിരിക്കുന്നത്.
2012 ഡിസംബര് 2ാം തിയ്യതി ഞായറാഴ്ച മത്സരം ആരംഭിക്കുന്നു. അന്നേദിവസം കാലത്ത് 8.45ന് മത്സരത്തില് പങ്കെടുക്കുന്ന കുടുംബങ്ങളിലെ കുടുംബനാഥനോ അല്ലെങ്കില് അദ്ദേഹം നിയോഗിക്കുന്ന വ്യക്തിയോ സംഘടന നടത്തുന്ന യോഗത്തില് പങ്കെടുക്കേണ്ടതാണ്. യോഗത്തില്വച്ച് മത്സരത്തിന്റെ നിയമാവലി വിതരണം ചെയ്യുന്നതാണ്. 2013 സെപ്റ്റംബര് 28ാം തിയ്യതി ശനിയാഴ്ച മത്സരം സമാപിക്കുന്നു. 29ാം തിയ്യതി ഞായറാഴ്ച രാവിലെ 6.30 മുതല് 9.30 വരെയുള്ള സമയത്ത് എഴുതി തീര്ത്ത പുസ്തകം തിരിച്ചേല്പ്പിക്കേണ്ടതാണ്. 300 ദിവസമാണ് മത്സരത്തിന്റെ കാലാവധി. ആ ദിവസത്തിനു മുന്പായി ഏറ്റവും ആദ്യം ഭംഗിയായി തെറ്റില്ലാതെ എഴുതി പൂര്ത്തിയാക്കുന്ന കുടുംബത്തിന് 10001 രൂപ ഒന്നാം സമ്മാനമായി നല്കുന്നു. കൂടാതെ തെറ്റില്ലാതെ എഴുതി പൂര്ത്തിയാക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്കുന്നു. എഴുതുവാനുള്ള നോട്ടുപുസ്തകം സംഘടന നല്കുന്നതായിരിക്കും.
സ്നേഹമുള്ളവരേ ഈ മത്സരത്തിന്റെ നടത്തിപ്പിനായി ഏകദേശം 2 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ്. ആയതുകൊണ്ട് വിശ്വാസവര്ഷത്തില് യേശു നാഥന്റെ പ്രബോധനങ്ങള് പ്രചരിപ്പിക്കുന്ന ഈ പദ്ധതിയിലേയ്ക്ക് നിങ്ങളുടെ ഉദാരമായ സംഭാവനകള് പ്രതീക്ഷിക്കുന്നു. ഒരു കുടുംബത്തിനുള്ള നോട്ട് ബുക്ക് സ്പോണ്സര് ചെയ്യുന്നതിന് 1000 രൂപ, ഒന്നാം സമ്മാനം സ്പോണ്സര് ചെയ്യുന്നതിന് 10001 രൂപ. സംഭാവനകള് ബ. അച്ചന്മാരുടെ പക്കലോ അല്ലെങ്കില് എല്ലാ ഞായറാഴ്ചയും രാവിലെ 6.30 മുതല് രാവിലെ 9.30 വരെയുള്ള സമയത്ത് സംഘടന അഗങ്ങളുടെ പക്കലോ കൊടുക്കാവുന്നതാണ്. ഫോണ് നന്പര്: 9495275942.
Post A Comment:
0 comments: