ജിഷോ ജോസഫ്, സെന്‍റ് ഫ്രാന്‍സീസ് അസീസ്സി യൂണിറ്റ്
താരകള്‍ തന്‍ പ്രശോഭയെല്ലാം
നിഷ്പ്രഭമാക്കിയ പൂങ്കവിളില്‍
മാറി മാറി പൊന്‍ ചുംബനമേകി
വാരിപ്പുണര്‍ന്നൊരമ്മയുണ്ട്
അമ്മതന്‍ ചാരത്ത് കണ്ണിമ വെട്ടാതെ
വാത്സല്യമൂറുന്നൊരച്ഛനുണ്ട്
ഇരുവര്ക്കും നടുവിലായ് മുല്ലപ്പൂപോലെ
പുഞ്ചിരി തൂകുന്നൊരുണ്ണിയുണ്ട്
മാലോകര്‍ ഒന്നായ് നേരിട്ടു കാണുവാന്‍
ഏറെ കൊതിച്ചൊരു ഉണ്ണിയാണ്
സര്‍വ്വവും സൃഷ്ടിച്ച സ്നേഹപിതാവിന്‍റെ
സമ്മാനമായുള്ളൊരുണ്ണിയാണ്
ഇങ്ങനെയുള്ളൊരുണ്ണിയെ കാണുവാന്‍
ഉള്ളില്‍ എനിക്കെന്തൊരിഷ്ടമെന്നാ
കണ്ണിമവെട്ടാതെ എന്നും ആ ഉണ്ണി തന്
ചാരത്തിരിക്കാനെന്താശയെന്നാ
വാരിപ്പുണര്‍ന്നാ പൂങ്കവിള്‍ തന്നിലായ്
മുത്തമിടാന്‍ എന്തൊരാശയെന്നാ
മുത്തിപ്പുണരുന്പോള്‍ ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി കാണാനെന്തിഷ്ടമെന്നാ
Post A Comment:
0 comments: