യേശു എന്ന ഹെബ്രായവാക്കിന്‍റെ അര്‍ഥം "ദൈവം രക്ഷിക്കുന്നു' എന്നാണ്. ജനിക്കാന്‍ പോകുന്ന ശിശുവിനു "യേശു' എന്ന പേരിടണം എന്നു പരിശുദ്ധ മറിയത്തെ ഗബ്രിയേല്‍ ദൂതന്‍ അറിയിച്ചു.""അവന്‍ വലിയവനായിരിക്കും'' (ലൂക്കാ 1:32). ""അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും.'' (മത്തായി: 1:21). യേശുവിന്‍റെ ജനനവും ജീവിതവും മനുഷ്യകുലത്തിനു സമ്മാനിച്ചതു പാപമോചനവും രക്ഷയുമാണ്. സകല മനുഷ്യര്‍ക്കും പാപമോചനവും രക്ഷയും നല്കാനാണു ക്രിസ്തു ജനിച്ചത്.
രക്ഷകനെ പ്രതീക്ഷിച്ച അനേക ജനതകള്‍ ഉണ്ട്. കാരണം രക്ഷിക്കപ്പെടാനുള്ള ആഗ്രഹം എല്ലാ ജനതകളിലുമുണ്ടായിരുന്നു എന്നതുതന്നെ. ബിസി 469ല്‍ ജനിച്ച സോക്രട്ടീസ്, അദ്ദേഹത്തിന്‍റെ ശിഷ്യന് എഴുതി: ""കാത്തിരിക്കുക, വരാനിരിക്കുന്ന സാര്‍വത്രിക ജ്ഞാനിയെ കാണാന്‍ കാത്തിരിക്കുക. ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്പാകെ എങ്ങനെ വ്യാപരിക്കണമെന്ന് അദ്ദേഹം നമുക്കു പറഞ്ഞുതരും.'' ബിസി 551-ല്‍ ജനിച്ച ചൈനക്കാരനായ കണ്‍ഫ്യൂഷസ് രേഖപ്പെടുത്തുകയാണ്: ""വിശുദ്ധനായവന്‍ സ്വര്‍ഗത്തില്‍നിന്നു വരണം. അദ്ദേഹത്തിന് എല്ലാം അറിയാം. സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും മേല്‍ അവിടുത്തേക്ക് അധികാരമുണ്ടായിരിക്കും.''
"രക്ഷകന്മാര്‍' പലരും ഭൂമിയില്‍ അവതരിച്ചിട്ടുണ്ട്. ബാഹ്യ അടിമത്തങ്ങളില്‍നിന്നു മോചനം നല്കാന്‍ നേതൃത്വം നല്കിയവരാണ് അവരില്‍ പലരും. പക്ഷേ, പാപത്തിന്‍റെ അടിമത്തങ്ങളില്‍നിന്ന് രക്ഷിക്കാന്‍ അധികം പേരുണ്ടായിരുന്നില്ല.
യേശുവിനെ നാം ഇന്നു സമീപിക്കുന്നത് എന്തിനുവേണ്ടി? വെറും രോഗശാന്തിക്കുവേണ്ടി മാത്രമാണോ ലൗകികലാഭങ്ങള്‍ കൊയ്തുകൂട്ടാന്‍ വേണ്ടിയോ യേശു രക്ഷകനാണ്. അവന്‍ നമ്മെ പാപങ്ങളില്‍നിന്നു രക്ഷിക്കുന്നവനാണ്. യേശുവിനെ ഹൃദയങ്ങളില്‍ സ്വീകരിക്കുന്പോള്‍, ഹൃദയങ്ങളില്‍ ഉണ്ണിയേശു പിറക്കുന്പോള്‍ തിന്മകള്‍ ഓരോന്നായി നീങ്ങിപ്പോകും. രക്ഷകന്‍ വരണം - പാപമോചനത്തിനായി.
Post A Comment:
0 comments: