ദര്ശനസഭയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് ഡിസംബര് 5, 6, 7, 8, 9 എന്നീ തിയ്യതികളില് ബൈബിള് കണ്വെന്ഷന് നടത്തുന്നു. എല്ലാ ദിവസവും വൈകീട്ട് 5 മണിക്കുള്ള ദിവ്യബലിയോടുകൂടി കണ്വെന്ഷന് ആരംഭിക്കുന്നു. സമാപന ദിവസമായ 9ന് ഞായറാഴ്ച രാത്രി 8 മണിക്ക് തൃശൂര് അതിരൂപത മെത്രാപ്പോലീത്ത മാര് ആന്ഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യ കാര്മ്മികത്വത്തില് കമനീയമായി അലങ്കരിച്ച പള്ളി നടയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നു.
കണ്വെന്ഷന് നേതൃത്വം കൊടുക്കുന്നവര്:
051212 ബുധന് റവ. ഡോ. എഡ്വിന് ഹിഗറസ്
(വികാരി ക്രിസ്തുരാജ് ഇടവക, കൃഷ്ണന്കോട്ട, മാള)
061212 വ്യാഴം റവ. ഡോ. വിന്സന്റ് കുണ്ടുകുളം
(പ്രസിഡണ്ട് പൊന്തിഫിക്കല് ഇന്സ്റ്റിറ്റ്യൂട്ട്, ആലൂവ)
071212 വെള്ളി ബ്രദര് മാരിയോ ജോസഫ്
(ഡിവൈന് ധ്യാനകേന്ദ്രം)
081212 ശനി വെ. റവ. ഫാ. ജോര്ജ്ജ് പനയ്ക്കല് ഢഇ
(ഡിവൈന് ധ്യാനകേന്ദ്രം)
091212 ഞായര് 8 മണിവരെ വെ. റവ. ഫാ. ജോസ് പന്തല്ലൂക്കാരന്
8 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം
ജപമാല സന്ധ്യ
ദര്ശനസഭ ശതോത്തര രജതജൂബിലിയുടെ ഭാഗമായി ഒക്ടോബര് 21ന് ഞായറാഴ്ച ജപമാല സന്ധ്യക്ക് നേതൃത്വം നല്കി. അന്നേദിവസം കാലത്ത് അഖണ്ഡജപമാല ആരംഭിച്ചു. വൈകീട്ട് 7 മണിക്ക് വര്ണ്ണശബളമായ വിളക്കുകളുടെ സാന്നിധ്യത്തില് ആഘോഷമായ ജപമാല അര്പ്പിച്ചു. ബ. വികാരി സന്ദേശം നല്കി. അന്ധവിശ്വാസങ്ങളെപ്പറ്റിയും എങ്ങിനെയാണ് അന്ധവിശ്വാസങ്ങള് ഉണ്ടാകുന്നത് എന്നതിനെപ്പറ്റിയും ബ. വികാരി സന്ദേശത്തില് വിശദീകരിക്കുകയുണ്ടായി. ജപമാലക്കുശേഷം നേര്ച്ച വിതരണം ചെയ്തു. ദര്ശന സഭാംഗങ്ങള് സഭാവസ്ത്രമണിഞ്ഞ് ജപമാല സന്ധ്യയില് പങ്കെടുത്തു.
Post A Comment:
0 comments: