Pavaratty

Total Pageviews

5,978

Site Archive

യഥാര്‍ത്ഥമായ വിശ്വാസപ്രകടനം ക്രിസ്ത്വാനുകരണം

Share it:

ക്രിസ്ത്വാനുകരണം വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ പ്രകടനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 26-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. യഥാര്‍ത്ഥ ശിഷ്യത്വത്തെക്കുറിച്ചുള്ള സുവിശേഷ വ്യാഖ്യാനത്തിലാണ് (മത്തായി 7, 21-28) പാപ്പാ തന്‍റെ ചിന്തകള്‍ വിന്യസിപ്പിച്ചത്.

 മതഭ്രാന്തരായ ഫരീസേയരും, അധികാരമോഹികളായ സദൂക്കായരും, രാഷ്ട്രീയ സ്വാതന്ത്ര്യം സ്വപ്നംകണ്ട വിപ്ലവകാരികളായ സീലറ്റുകളും, ഏകാന്തജീവിതം നയിച്ച എസ്സീന്‍കാരും ക്രിസ്തുവിന്‍റെ കാലത്തെ സമൂഹ്യ സംവിധാനത്തില്‍ വിശ്വാസജീവിതത്തിന്‍റെ ഭാഗികമായ പ്രതീകങ്ങളും മാതൃകകളും മതനേതാക്കളുമായിരുന്നെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച ക്രിസ്തുവിനെ മാത്രമാണ് ജനങ്ങള്‍ അനുഗമിച്ചതെന്നും, അവിടുന്ന് അവര്‍ക്കായി ദൈവസനേഹം പങ്കുവയ്ക്കുകയും, അത് വെളിപ്പെടുത്തി- ക്കൊടുക്കുകയും ചെയ്തുവെന്നും ജനങ്ങള്‍ മനസ്സിലാക്കി. അവിടുന്നാ നല്ലിടയനെന്നും തങ്ങള്‍ക്കായ് ജീവന്‍ സമര്‍പ്പിക്കാനെത്തിയ ദിവ്യരക്ഷകനെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ക്രിസ്ത്വാനുകരണമാണ് യഥാര്‍ത്ഥ വിശ്വാസമെന്നും പാപ്പാ വചനസമീക്ഷയില്‍ സമര്‍ത്ഥിച്ചു.

ധാര്‍മ്മിക സംസാരിക്കുകയോ മതഭ്രാന്തുകാണിക്കുകയോ ചെയ്യുന്ന ഫരീസേയരെയല്ല ജനങ്ങള്‍ക്കാവശ്യം.

അധികാര പ്രമത്തരും ധനമോഹികളും ജനങ്ങള്‍ക്കുവേണ്ടി അധികമൊന്നും ചെയ്യാന്‍ സാദ്ധ്യതയില്ല. വിപ്ലവും വിപ്ലവകാരികളും പലോപ്പോഴും ജനദ്രഹികളാണ്. അവര്‍ നിരന്തരമായി വിമോചനത്തിന്‍റെ കലവും യുദ്ധപ്രിയരുമാണ്. ജനങ്ങളില്‍നിന്നും മാറിനിന്നും ധ്യാനക്കുന്നവരും ജനങ്ങളുടെ ഉപകാരികളാകണമെന്നില്ല.

ദൈവവുമായി സമ്പൂര്‍ണ്ണ ഐക്യത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തു ജനങ്ങളെ പിതൃസ്നേഹത്തിലേയ്ക്ക് എപ്രകാരം ആനയിച്ചുവെന്ന് പാപ്പാ തന്‍റെ വചനചിന്തയില്‍ വ്യക്തമാക്കി. പിതാവില്‍നിന്നും ഒരിക്കലും അകലാതിരുന്ന ക്രിസ്തു എപ്പോഴും തന്‍റെ ജനത്തിന്‍റെ കൂടെയായിരുന്നു.

അതിനാല്‍ ‘കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുന്നവരല്ല, ദൈവേഷ്ടം നിറവേറ്റുന്നവരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക...... എന്‍റെ വചനങ്ങള്‍ ശ്രവിക്കുകയും അതനുസാരം ജീവിക്കുകയും ചെയ്യുന്നവന്‍ ദൈവരാജ്യത്തിന് അര്‍ഹനാകും.’ (മത്തായി 7, 21... 28).
Share it:

EC Thrissur

church in the world

feature

News

Post A Comment:

0 comments: