വിശുദ്ധ യൗസേപ്പിതാവിന്റെ 137-ാം തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നേര്‍ച്ചഊട്ട് തയ്യാറാക്കുന്നതിനുള്ള കലവറ ഒരുങ്ങി. ഒന്നരലക്ഷം പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. 160 ചാക്ക് അരിയും രണ്ടായിരം കിലോ മാങ്ങയും മറ്റു വിഭവങ്ങളും കലവറയില്‍ എത്തിത്തുടങ്ങി. സമുദായമഠം വിജയനാണ് കറിവെപ്പ് ചുമതല. ചേന്ദങ്കര ഗോപിയാണ് ചോറ് തയ്യാറാക്കുന്നത്. വ്യാഴാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ കലവറ ആശീര്‍വ്വദിക്കും. നേര്‍ച്ചഊട്ടിലെ പ്രധാന വിഭവമായ ചെത്തുമാങ്ങ അച്ചാറാണ് ആദ്യം തയ്യാറാക്കുന്നത്. മൂവാണ്ടന്‍, മയില്‍പീലിയന്‍, നീലന്‍ എന്നീ ഇനങ്ങളില്‍പ്പെട്ട മാങ്ങകളാണ് അച്ചാറിടുന്നത്. ശനിയാഴ്ച 10ന് നൈവേദ്യപൂജയ്ക്കുശേഷം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ നേര്‍ച്ചഭക്ഷണം ആശീര്‍വ്വദിക്കും. നേര്‍ച്ചഊട്ട് കണ്‍വീനര്‍മാരായ പി.കെ. ജോണ്‍സണ്‍, ടി.കെ. ജോസ്, വി.എന്‍. രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.
Navigation
Post A Comment:
0 comments: