Pavaratty

Total Pageviews

5,975

Site Archive

ഫോട്ടോഗ്രാഫി മത്സരവിജയികള്‍

Share it:


1st Prize Photo


2nd Prize Photo

പാവറട്ടി സെന്റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പബ്ളിസിറ്റി കമ്മിറ്റി നടത്തിയ ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മത്സരത്തില്‍ പി.ജെ.അരുണ്‍, രാജു പാവറട്ടി, അയ്യന്തോള്‍ അയ്യപ്പപ്രണാമം സ്റുഡിയോ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പാവറട്ടി ജോയ് സ്റുഡിയോയിലെ ജോയ് വടക്കൂട്ട് പ്രത്യേക പുരസ്കാരത്തിനും അര്‍ഹനായി.



വിജയികള്‍ക്ക് വികാരി ഫാ. നോബി അമ്പൂക്കന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ ജോസഫ് ബെന്നി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, ജോഷി കൊമ്പന്‍, ജാക്സന്‍ എന്‍.പി, ജോഷി ഡി.കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share it:

EC Thrissur

2013

feast

feature

News

The Grand Feast 2013

അറിയിപ്പുകള്‍

സംഘടനാ വാര്‍ത്തകള്‍

Post A Comment:

0 comments: