“ ദൈവം സൂക്ഷിക്കാനായ് ഏല്‍പിച്ചിരിക്കുന്ന വലിയ നിക്ഷേ പങ്ങളാണ് കുഞ്ഞുങ്ങള്‍” (വാ. ചാവറ)
കുഞ്ഞു മക്കള്‍ക്കിത് ആഹ്ലാദത്തിന്‍റേയും സന്തോഷത്തിന്‍റേയും തിരമാലകള്‍ ഉറഞ്ഞു തുള്ളുന്ന വെക്കഷന്‍ കാലം. ഒരു വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ വന്നെത്തുന്ന ഈ ഉത്സവക്കാലം, തിമിര്‍ത്താഘോഷിക്കാന്‍ കൊതിയോടെ കാത്തിരിക്കുകയാണവര്‍... പൂന്പാറ്റകളെപ്പോലെ പാറിനടന്ന് അവര്‍ ഈ കാലഘട്ടം ആഘോഷിക്കുന്നുമെന്നത് തീര്‍ച്ച. എല്ലാ ഭാവുകങ്ങളും...
പക്ഷേ ഒന്ന് ശ്രദ്ധിക്കണം. ചില പൂന്പാറ്റകളുടെ ചിറകുകള്‍ അരിഞ്ഞ്് വീഴ്ത്തെപ്പടുന്നത് ഈ സമയത്താണ്. ബന്ധുക്കളുടെ വീടുകളിലും അയല്‍പക്കങ്ങളിലും അപരിചിതരിലും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ പുറത്ത് വരുന്നത് ഈ സമയത്താണ്.
അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ പൂന്പാറ്റകളായി സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരു മുന്നറിയിപ്പ്....
കുട്ടികളെ നിങ്ങള്‍ സുരക്ഷിതരാവാന്‍ ഇതാ 8 മാര്‍ഗ്ഗങ്ങള്‍
1. ശരീരം: നിങ്ങളുടെ ശരീരം നിങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും സ്പര്‍ശിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്താല്‍ അരുത് എന്ന് പറയുക. അതോടൊപ്പം വിശ്വാസമുള്ള ഒരാളോട് കാര്യങ്ങള്‍ തുറന്ന് പറയുക.
2. ആലിംഗനം: നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തികളില്‍ നിന്നുള്ള ആലിംഗനവും ചുംബനങ്ങളും നിങ്ങള്‍ വെറുക്കുന്നില്ല. പക്ഷേ ഒരിക്കലും അവ രഹസ്യമായി സൂക്ഷിക്കരുത്. ആരെങ്കിലും നിങ്ങളോട് അവ രഹസ്യമായി സൂക്ഷിക്കാന്‍ പറഞ്ഞാല്‍ മടിക്കാതെ വിശ്വാസമുള്ളവരോട് പറയുക.
3. അരുത് : നിങ്ങള്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും സ്പര്‍ശിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ അരുത് എന്ന് പറയാന്‍ മടിക്കരുത്.
4. അലറിവിളിക്കുക: ആരെങ്കിലും നിങ്ങളെ അപായപ്പെടുത്തുവാനോ ഉപദ്രവിക്കുവാനോ ശ്രമിച്ചാല്‍ അലറിവിളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുക.
5. ഓടുക: നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും സ്പര്‍ശിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ ഓടി രക്ഷപ്പെടുക.
6. പറയുക: നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും സ്പര്‍ശിക്കുന്നതുമൂലം നിങ്ങള്‍ വിഷമിക്കുന്നു എങ്കില്‍ വിശ്വാസമുള്ള മുതിര്‍ന്നവരോട് കാര്യങ്ങള്‍ തുറന്നു പറയുക.
7. രഹസ്യം: നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ആരെങ്കിലും പെരുമാറുകയും അതു രഹസ്യമായി സൂക്ഷിക്കണം എന്ന് പറയുകയും ചെയ്താല്‍ ഉടന്‍തന്നെ വിശ്വാസമുള്ള മുതിര്‍ന്നവരോട് കാര്യങ്ങള്‍ തുറന്നു പറയുക.
8. സമ്മാനങ്ങള്‍: ചില വ്യക്തികള്‍ നിങ്ങളെ കെണിയില്‍ പെടുത്താന്‍ മധുര പലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയെന്നിരിക്കും. ഒരിക്കലും നിങ്ങള്‍ അവ സ്വീകരിക്കരുത്. ധൈര്യപൂര്‍വ്വം വേണ്ട എന്ന് പറയുക.
മതാപിതാക്കളറിയാന്‍
ലൈംഗിക പീഡനത്തില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...
സ്ഥ കുട്ടികള്‍ക്ക് പ്രായത്തിനനുയോജ്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക. കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് സഹായിക്കുക
സ്ഥ കുട്ടികളോട് തുറന്ന് സംസാരിക്കുക
സ്ഥ കുട്ടികള്‍ ഇടപഴകുന്ന വ്യക്തികളേയും സാഹചര്യങ്ങളേയുംകുറിച്ച് ശ്രദ്ധയുണ്ടാവുക.
സ്ഥ കുട്ടികളെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ അനുവദിക്കുക.
സ്ഥ മാതാപിതാക്കള്‍ തങ്ങളെ കാത്തുകൊള്ളും എന്ന വിശ്വാസം കുട്ടികളില്‍ ഉണ്ടാക്കുക.
സ്ഥ കുട്ടികളോട് അനാവശ്യമായി ദേഷ്യപ്പെടാതിരിക്കുക.
മാനസിക പീഡനത്തില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...
സ്ഥ ശാന്തമായി പ്രശ്നങ്ങളെ നേരിടുക.
സ്ഥ കുട്ടികളുടെ ഭാഗത്തുനിന്ന് കാര്യങ്ങള്‍ കാണുക.
സ്ഥ കുട്ടികളുടെ കളികളില്‍ മാതാപിതാക്കളും പങ്കാളികളാവുക.
സ്ഥ കുട്ടികളുടെ പ്രശ്നങ്ങളെ മുതിര്‍ന്നവരുടെ കണ്ണിലൂടെ കാണാ തിരിക്കുക.
സ്ഥ കുട്ടികള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്യുന്പോള്‍ അവരുടെ കഴിവും പരിമിതികളും പരിഗണിക്കുക.
ശാരീരിക പീഡനത്തില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...
സ്ഥ സ്നേഹപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക.
സ്ഥ തെറ്റുകളെ യഥാസമയം തിരുത്തുക.
സ്ഥ ശിക്ഷയല്ല ശിക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നറിയുക.
സ്ഥ പരമാവധി സ്നേഹവും പരിചരണവും ശ്രദ്ധയും കുട്ടികള്‍ക്ക് നല്‍കുക.
സ്ഥ കുട്ടികള്‍ക്ക് അവര്‍ ആയിരിക്കുന്ന സാഹചര്യങ്ങളില്‍ സുര ക്ഷിതരാണെന്ന് ഉറപ്പുവരുത്തുക.
ശാരീരിക പീഡനത്തില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍
സ്ഥ കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാതിരിക്കുക.
സ്ഥ സ്നേഹബുദ്ധ്യ ശാസിക്കുക
സ്ഥ വിദ്യാലയത്തില്‍ അവര്‍ സുരക്ഷിതരാമെന്ന് ഉറപ്പ് വരുത്തുക.
സ്ഥ മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക.
അദ്ധ്യാപകരറിയാന്‍
മാനസിക പീഡനത്തില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍
സ്ഥ കുട്ടികളെ അമിതമായി ശാസിക്കുകയോ വഴക്കു പറയുകയോ ചെയ്യരുത്.
സ്ഥ കുട്ടികളെ സ്നേഹപൂര്‍വ്വം ഉപദേശിക്കുക.
സ്ഥ കുട്ടികളെ വേര്‍തിരിവോടെ കാണാതിരിക്കുക.
സ്ഥ ഒരു കുട്ടിയെ മറ്റു കുട്ടിയുമായി താരതമ്യം തെയ്യാതിരിക്കുക. കുട്ടികളുടെ പരിമിതികള്‍ അറിഞ്ഞു പെരുമാറുക.
സ്ഥ കുട്ടികളുടെ കഴിവുകളേയും കുറവുകളേയും അംഗീകരിക്കുക.
സ്ഥ ആശയങ്ങളും വികാരങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കുവാ നുള്ള പ്രോത്സാഹനം നല്‍കുക.
സ്ഥ പരസ്പര ബന്ധം നിലനിറുത്തുക.
സ്ഥ കര്‍ക്കശ സ്വഭാവം കാണിക്കാതിരിക്കുക.
സ്ഥ കുട്ടിയോട് മയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക.
കടപ്പാട്: സിറിയക് ഏലിയാസ് വളന്‍ണ്ടറി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ബുക് ലെറ്റ്
Post A Comment:
0 comments: