file photo 2012
വിശുദ്ധ ഔസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന്റെ പ്രധാന ചടങ്ങായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കും എഴുന്നള്ളിപ്പിനും തിരുസ്വരൂപങ്ങളൊരുങ്ങി. ഉണ്ണിയേശുവിനെ കയ്യിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങളാണ് കൂടുതുറക്കലിന് ശേഷം പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. ഈ തിരുസ്വരൂപങ്ങളാണ് പെയിന്റടിച്ച് മോടി കൂട്ടുന്നത്. തിരുസ്വരൂപത്തില്‍ ഇനി കിരീടവും ലില്ലിപ്പൂവും ചാര്‍ത്തും. പ്രമുഖ ആര്‍ട്ടിസ്റ്റ് സി.സി. റാഫേലിന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥകേന്ദ്രത്തില്‍ ചിത്രപ്പണികള്‍ നടക്കുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയര്‍പ്പണം നടക്കും. തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക നൊവേനയ്ക്ക്‌ശേഷം അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച വിശുദ്ധന്റെ രൂപക്കൂട് വിശ്വാസികള്‍ക്കായി തുറക്കും. ഇതിനുശേഷമാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പുറത്ത് മുഖമണ്ഡപത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നത്. വിശുദ്ധന്റെ വള, ലില്ലിപ്പൂവ് എന്നിവ ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post A Comment:
0 comments: