തീര്‍ഥകേന്ദ്രത്തിലെ തിരുനാള്‍ വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി ലഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 8ന് ദീപാലങ്കാരം സ്വിച്ച്ഓണ്‍ കര്‍മത്തിനുശേഷം ഇലക്ട്രിക്ക് തൊഴിലാളികളുടെ വെടിക്കെട്ട് നടക്കും. കുണ്ടന്നൂര്‍ സുന്ദരാക്ഷനാണ് വെടിക്കെട്ട് ഒരുക്കുന്നത്. ശനിയാഴ്ച വൈകീട്ട് 5ന് ദിവ്യബലിക്കുശേഷം കൂട് തുറക്കല്‍ ശുശ്രൂഷ കഴിഞ്ഞ് 8.30ന് പള്ളി കമ്മിറ്റിയുടെ വെടിക്കെട്ട് നടക്കും.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് വടക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് അരങ്ങേറും. കുണ്ടന്നൂര്‍ സുരേഷാണ് വെടിക്കെട്ട് ഒരുക്കുന്നത്. രാവിലെ 10ന് തിരുനാള്‍ ദിവ്യബലിക്കുശേഷം പെയിന്റ് തൊഴിലാളികളുടെ പ്രദക്ഷിണവെടിക്കെട്ട് നടക്കും. രാത്രി 7ന് ദിവ്യബലിക്ക് ശേഷം തെക്ക് വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് അരങ്ങേറും. പത്രസമ്മേളനത്തില്‍ അസി. വികാരി ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സി.എം. സെബാസ്റ്റ്യന്‍, എന്‍.ജെ. ലിയോ, ജോണ്‍ ഒ. പുലിക്കോട്ടില്‍, ഡേവീസ് പുത്തൂര്‍, വി.കെ. ജോസഫ്, എന്‍.ജെ. ജോയ്, ഫ്രാങ്കോ കെ.ജെ, ഒ.എഫ്. ഡൊമിനി, കെ.ജെ. ജെയിംസ്, വി.പി. ആന്റണി എന്നിവര്‍ പങ്കെടുത്തു. നാഗവല്ലി, ചക്രം, സില്‍വര്‍ റോക്ക്, സൂര്യകാന്തി, തത്തമ്മ പച്ച തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് വാനില്‍ വര്‍ണവിസ്മയം വിരിയിക്കുന്നത്. ശബ്ദം കുറച്ച് വാനില്‍ വര്‍ണചാരുത പകരാനാണ് ഈ വര്‍ഷം ശ്രമം.

Post A Comment:
0 comments: