Pavaratty

Total Pageviews

5,985

Site Archive

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Share it:
വിശുദ്ധ യൗസേപ്പിതാവിന്റെ 137-ാം മാദ്ധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, ബേക്കറികള്‍, ചെറുകിട ഭക്ഷണശാലകള്‍, കൂള്‍ ഡ്രിങ്ക്‌സ് കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ബേക്കറികളില്‍നിന്ന് പഴകിയ തൈരും ഐസ്‌ക്രീം ചേരുവകളും പിടിച്ചെടുത്തു.

വ്യാഴാഴ്ച മുതല്‍ തിരുനാള്‍ ദിവസമായ ഞായറാഴ്ച വരെ പാവറട്ടി സാന്‍ജോസ് ആസ്​പത്രിയില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഓഫീസില്‍ താത്കാലിക ഹെല്‍ത്ത് കാര്‍ഡ് വിതരണവും രക്തപരിശോധനയും നടത്തും. മുല്ലശ്ശേരി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മാഗി, എം.എം. സലിം, പി.സി. മനോജ്, ഉദ്യോഗസ്ഥരായ സജീഷ് ജിതിന്‍, ശ്രീകാന്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Share it:

EC Thrissur

2013

The Grand Feast 2013

Post A Comment:

0 comments: