ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, അസി. വികാരിമാരായ ഫാ. ഷോണ്‍സണ്‍ ആക്കാമാറ്റത്തില്‍, ഫാ. ലിന്റോ തട്ടില്‍, ഫാ. സ്റ്റാന്‍ലി ചുങ്കത്ത്, ട്രസ്റ്റിമാരായ ടി.എല്‍. മത്തായി, എ.സി. ജോര്‍ജ്, ഡേവിസ് തെക്കേക്കര, എം.എ. തോമസ്, കണ്‍വീനര്‍ ജോസഫ് ബെന്നി വി.ടി. എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പാവറട്ടി ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് വര്‍ണ്ണവിസ്മയം പകര്‍ന്നു. ശനിയാഴ്ച രാവിലെ 10ന് നൈവേദ്യപൂജയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമൂഹബലിക്ക് തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 7.30ന് കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും.
8.30ന് കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ നേതൃത്വത്തില്‍ പള്ളി വക വെടിക്കെട്ടും ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് കുണ്ടന്നൂര്‍ സുരേഷ് നേതൃത്വം നല്‍കുന്ന വടക്കുഭാഗം വെടിക്കെട്ടും നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് വടക്കുഭാഗം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും 101 കലാകാരന്മാരും അണിനിരക്കുന്ന നടയ്ക്കല്‍ മേളം നടക്കും. തിരുനാള്‍ ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ 9 വരെ തുടര്‍ച്ചയായി ദിവ്യബലിയും 9ന് നടക്കുന്ന ഇംഗ്ലീഷ് കുര്‍ബ്ബാനയ്ക്ക് ഗാഗുല്‍ത്താ ധ്യാനകേന്ദ്രം അസി. ഡയറക്ടര്‍ ബിജോയ് പായപ്പന്‍ കാര്‍മ്മികത്വം വഹിക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികനാകും. തിരുനാള്‍ പ്രദക്ഷിണവും സിമന്റ് - പെയിന്റ് തൊഴിലാളികളുടെ കുണ്ടന്നൂര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള വെടിക്കെട്ടും തുടര്‍ന്നുണ്ടാകും. രാത്രി 7ന് നടക്കുന്ന ദിവ്യബലിക്ക് ചിറ്റാട്ടുകര വികാരി ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി കാര്‍മ്മികനാകും. തുടര്‍ന്ന് 8.30ന് തെക്ക് വിഭാഗത്തിന്റെ കരിമരുന്ന് പ്രയോഗം ഉണ്ടാകും.
Post A Comment:
0 comments: