Pavaratty

Total Pageviews

5,985

Site Archive

കുരുന്നുകളുടെ ചിത്രരചനയുമായി മാര്‍ കുണ്ടുകുളം അനുസ്മരണം 26ന്

Share it:
മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ 15 -ാം ചരമവാര്‍ഷികദിനമായ 26നു തൃശൂര്‍ പൌരാവലിയുടെ നേതൃത്വത്തില്‍ അനുസ്മരണദിനം ആചരിക്കും. മുണ്ടശേരി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ പി.എ. മാധവന്‍, എം.പി. വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, മേയര്‍ ഐ.പി. പോള്‍, കളക്ടര്‍ പി.എം. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിക്കും. എല്‍കെജി, യുകെജി, ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ളാസുകള്‍ എന്നിങ്ങനെയുള്ളവര്‍ക്കു രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ചിത്രം വരച്ച് ചിത്രകാരന്‍ ജോബി ചാക്കോ മത്സരം ഉദ്ഘാടനം ചെയ്യും. മത്സരാര്‍ഥികള്‍ രാവിലെ ഒന്‍പതിനു മുണ്ടശേരി ഹാളിലെത്തണം. വിശദവിവരങ്ങള്‍ക്കു ഫോണ്‍: 9744738799. പത്രസമ്മേളനത്തില്‍ തൃശൂര്‍ പൌരാവലി ചെയര്‍മാന്‍ ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ പി.എം. തോമസ്, കോ-ഓര്‍ഡിനേറ്റര്‍ പി.ജെ. സ്റൈജു എന്നിവര്‍ പങ്കെടുത്തു.
Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: