പാവറട്ടി പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ചൈനീസ് രീതിയിലുള്ള വെടിക്കെട്ടാണ് തിരുനാളിനോടനുബന്ധിച്ച് ഈ വര്‍ഷം നടക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് സജ്ജീകരിക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ചികിത്സ - പ്രഥമശുശ്രൂഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പള്ളിക്കു സമീപമുള്ള ജലസ്രോതസുകള്‍ ക്ളോറിനേറ്റു ചെയ്യാനും ഭക്ഷണശാലകളിലെ കുടിവെള്ളം പരിശോധിക്കാനും ആരോഗ്യ വകുപ്പ് സംവിധാനമൊരുക്കും. പ്രാഥമികാരോഗ്യകേന്ദ്രം മുഖേന ഭക്ഷണ-പാനീയ ശാലകളിലെ വില്പനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും നടപടിയെടുക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാജമദ്യവേട്ട കര്‍ശനമാക്കും. തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ആര്‍.ടി.ഒ യോഗത്തില്‍ അറിയിച്ചു. എ.ഡി.എം. പി.കെ. ജയശ്രീ, ആര്‍.ഡി.ഒ ഇന്‍-ചാര്‍ജ് സി.വി. സജന്‍, മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post A Comment:
0 comments: