ബാറേക്മാര്‍ : കേരളക്രൈസ്തവര്‍ക്ക് സുപരിചിതമായിരുന്ന ഒരു സുറിയാനി ശൈലിയാണ് ബാറേക്മാര്‍. കര്‍ത്താവേ ആശീര്‍വദിക്കണമേ എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പലസ്തീനായിലെ ക്രിസ്ത്യാനികള്‍ വൈദികരേയും മേല്‍പട്ടക്കാരേയും ആശീര്‍വാദം ചെയ്യുന്നത് ഈ ശൈലി ഉപയോഗിച്ചാണ്.
മഗൂശേന്മാര്‍ : പൂജരാജാക്കള്‍എന്ന് വിളിക്കുന്നത് ഇവരെയാണ്. അസാധാരണമായ ഒരു നക്ഷത്രം കണ്ട് യേശു ജനിച്ചുവെന്നറിഞ്ഞ് കിഴക്കന്‍ ദേശത്തുനിന്ന് ബേത്ലഹത്തുചെന്ന് പൊന്ന്, മീറ, കുന്തുരുക്കം എന്നിവ കാഴ്ചവെച്ചവരാണിവര്‍. ജ്യോതിശാസ്ത്രജ്ഞന്മാര്‍, രാജാക്കന്മാര്‍, വിദ്വാന്മാര്‍ എന്നൊക്കെ അവരെ വിളിക്കുന്നു.
മസബറാന : സംസ്കൃതഭാഷയില്‍നിന്നുള്ള സുവിശേഷം, സുവിശേഷകന്‍ എന്നീ വാക്കുകള്‍ മലയാളികള്‍ ഉപയോഗിച്ച് തുടങ്ങിയത് ഈ നൂറ്റാണ്ടിലാണ്. മ്സബറാന എന്ന കല്‍ദായ സുറിയാനി പദം ഇവിടെ പ്രയോഗിച്ചിരുന്നു. അറിയിച്ചു, ആശംസിച്ചു, വിചാരിച്ചു എന്നൊക്കെ അര്‍ത്ഥമുള്ള സ്ബര്‍ എന്ന ്യുനാമമുണ്ടായത്. സുവിശേഷകന്മാര്‍ സുവിശേഷം എഴുതുന്നതിന് മുന്പ് അത് അറിയിച്ചുകൊണ്ടു നടന്നു (പ്രസംഗിച്ചു) എന്ന് അനുസ്മരിക്കാന്‍ ഈ പേര് ഉപകരിക്കുന്നു.
മേരിറാണി മഠം, പാവറട്ടി.
Post A Comment:
0 comments: