പ്രതിനിധിയോഗ തീരുമാനങ്ങള് (08122013) ബ. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം കൈക്കാരന് ശ്രീ. ടി. വി. ദേവസ്സി സ്വാഗതം ആശംസിച്ചു. ഒക്ടോബര് മാസത്തിലെ കണക്കും ഓഡിറ്റ് റിപ്പോര്ട്ടും, നവംബര് മാസത്തിലെ റിപ്പോര്ട്ടും വായിച്ച് ചര്ച്ച ചെയ്ത് പാസ്സാക്കുകയുണ്ടായി.
മുഖമണ്ഡപത്തില് വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കുവാന് തീരുമാനമായി. പള്ളി ഓഫീസില് ഒഴിവുണ്ടായിരുന്ന മേനോന് തസ്തികയിലേയ്ക്ക് ശ്രീ. പൊറുത്തൂര് പൗലോസ് സണ്ണിയെ നിയമിച്ച വിവരം അദ്ധ്യക്ഷന് യോഗത്തില് അറിയിച്ചു. പുതിയതായി നിര്മ്മിക്കുന്ന കഇടഋ സ്കൂള് കെട്ടിട നിര്മ്മാണ ചെലവുകളെക്കുറിച്ച് അദ്ധ്യക്ഷന് വിശദമായി സംസാരിച്ചു.
2014 ജനുവരി 1 ാം തിയ്യതിയാണ് സ്കൂള് കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് എന്ന കാര്യം അറിയിക്കുകയും എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു. നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാന് തീരുമാനിച്ചു. തിരുനാള് ദീപാലങ്കാരങ്ങള്ക്ക് സ്പോണ്സര്മാരെ കണ്ടെ ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ദീപകാഴ്ചയ്ക്ക് വഴിപാടായി ലഭിക്കുന്ന നീക്കിയിരുപ്പ് സംഖ്യ ടി. ആവശ്യത്തിലേയ്ക്ക് ചെലവഴിക്കുവാന് തീരുമാനിച്ചു. തിരുനാള് ചെലവുകള് വഹിക്കുന്നതിലേയ്ക്ക് പ്രസുദേന്തിമാരെ വെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മാസാദ്യ ബുധനാഴ്ചകളില് 10 മണിക്ക് കുര്ബ്ബാനയും ഊട്ടും നടത്തേണ്ടതുണ്ടോ എന്ന് ജനുവരിയിലെ കുടുംബസമ്മേളനങ്ങളില് ചര്ച്ച ചെയ്ത് ഫെബ്രുവരി മാസത്തിലെ പ്രതിനിധിയോഗത്തില് തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ചു. മാര്ച്ച് മാസത്തില് നിലവില് വരുന്ന പുതിയ പാസ്റ്ററല് കൗണ്സിലിലേയ്ക്ക് നമ്മുടെ ഇടവകയില് നിന്നും 2 വനിതകളെ തെരഞ്ഞെടുത്ത് അയക്കേണ്ടതിലേയ്ക്ക് 7 പേരേയും, ഫൊറോന കൗണ്സിലിലേയ്ക്ക് ഒരു പുരുഷനേയും ഒരുവനിതയേയും തെരഞ്ഞെടുത്ത് അയയ്ക്കേണ്ടതിലേയ്ക്ക് യഥാക്രമം 7, 5 എന്നിങ്ങെനയും പേരുകള് നിര്ദ്ദേശിക്കപ്പെട്ടു. ഹോസ്പിറ്റല് കമ്മറ്റിയിലെ 3 ഒഴിവുകളിലേയ്ക്ക് 10 പേരുകള് നിര്ദ്ദേശിച്ചു. പെരിങ്ങാട്, കാക്കശ്ശേരി, സെന്റ് തോമസ് ആശ്രമദേവാലയം എന്നിവിടങ്ങളിലെ തിരുനാള് പരസ്യങ്ങള് ബുള്ളറ്റിനില് പ്രസിദ്ധീകരിക്കുന്നതിന് പണം വാങ്ങേണ്ടതില്ലെന്ന് പൂര്വ്വകാല അടിസ്ഥാനത്തില് പ്രാബല്യത്തില് വരുത്തി. ബുള്ളറ്റിന് ബാങ്ക് അക്കൗണ്ട് തനതായി തന്നെ നിലിര്ത്തിയാല് മതിയെന്നും യോഗം വിലയിരുത്തി. പുതുമനശ്ശേരിയില് പുതിയതായി പണിയുന്ന സെന്റ് മേരീസ് കപ്പേളയുടെ പണി പൂര്ത്തീകരിക്കുന്നതിലേയ്ക്ക് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് സമര്പ്പിച്ച അപേക്ഷയില് ആദ്യഗഡുവായി 5 ലക്ഷം രൂപ നല്കുവാന് തീരുമാനിച്ചു. പൂവ്വത്തൂരിലെ സ്കൂള് കോന്പൗണ്ടില് അധികമായി വാങ്ങിയ ഭൂമി വിടുതല് ചെയ്തു കിട്ടുന്നതിനുള്ള നടപടികള് തുടരുന്നതായി അറിയിച്ചു. കെ. എസ്. ഇ. ബി. യിലെ അധികമായുള്ള കണ്സ്യൂമര് നന്പര് ഒഴിവാക്കി കിട്ടുന്നതിനുള്ള നടപടികള് തുടരുന്നതായി അറിയിച്ചു. പള്ളിയകത്ത് തിരുശ്ശേഷിപ്പ് എഴുന്നെള്ളിച്ചുവെയ്ക്കുന്ന അരുളിക്ക സ്വര്ണ്ണം പൂശുവാന് തീരുമാനിച്ചു. അദ്ധ്യക്ഷന് ക്രിസ്തുമസ്സ് കേക്ക് മുറിച്ച് വിതരണം ചെയ്തു. പ്രാര്ത്ഥനയോടെ യോഗം സമാപിച്ചു. സെക്രട്ടറി

Post A Comment:
0 comments: