Pavaratty

Total Pageviews

5,979

Site Archive

പാവറട്ടി തിരുനാള്‍ സുരക്ഷാക്രമീകരണം ശക്തം

Share it:


തീര്‍ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ട് തിരുനാളിനോടനുബന്ധിച്ച് കനത്ത സുരക്ഷാസംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എസിപി ആര്‍.കെ. ജയരാജ്, ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്‌ഐ എം.കെ. രമേഷ് എത്തിവരടങ്ങിയ സംഘം തീര്‍ഥകേന്ദ്രത്തിലെത്തി. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കര്‍, ട്രസ്റ്റി എ.സി. ജോര്‍ജ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ ജേറോം ബാബു, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സി.എം. സെബാസ്റ്റ്യന്‍, വാര്‍ഡംഗം എന്‍.ജെ. ലിയോ, പബ്ലിസിറ്റി കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീര്‍ഥകേന്ദ്രത്തിനകത്തും പുറത്തും സമീപപ്രദേശങ്ങളിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. 200ലധികം പോലീസ് സേനാംഗങ്ങളുടെ സേവനം രണ്ട് ദിവസവുമുണ്ടാകും. വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദിഷ്ടസ്ഥലങ്ങളില്‍ മാത്രമെ പാര്‍ക്ക് ചെയ്യാവു എന്നും നിര്‍ദേശമുണ്ട്.
Share it:

EC Thrissur

2013

feast

The Grand Feast 2013

അറിയിപ്പുകള്‍

Post A Comment:

0 comments: