Pavaratty

Total Pageviews

5,987

Site Archive

കുടുംബ കൂട്ടായ്മകള്‍ ശാക്തീകരണ ഘടകം: മാര്‍ താഴത്ത്

Share it:
കുടുംബകൂട്ടായ്മകള്‍ സഭയുടെയും സമൂഹത്തിന്റെയും ശാക്തീകരണ ഘടകങ്ങളാണെന്നു ആര്‍ച്ച് ്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതി സംഘടിപ്പിച്ച കൂട്ടായ്മദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ താഴത്ത്.

അതിരൂപതയിലെ 2780-ഓളം വരുന്ന കുടുംബകൂട്ടായ്മകളിലെ പ്രസിഡന്റുമാര്‍ക്കു പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍ അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി കുടുംബഭദ്രതയെക്കുറിച്ച് ക്ളാസെടുത്തു.

മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, ഡയറക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍, ജനറല്‍ സെക്ര ട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, ജനറല്‍ കണ്‍വീനര്‍ തൊമ്മി പിടിയത്ത്, ട്രഷറര്‍ അഡ്വ. സി.ജെ.ഡെന്നി, ടി.ടി.ബെന്നി മാസ്റര്‍, ഡഗ്ളസ് ചിറമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: