ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്യുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് തൃശ്ശൂര്‍ അതിരൂപതയില്‍ അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. ദേവാലയങ്ങളില്‍ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കാനും വൈദ്യുതി അധികമുപയോഗിക്കാത്ത സി.എഫ്.എല്‍, എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാനും ആര്‍ച്ചുബിഷപ്പ് അതിരൂപതാംഗങ്ങളെ ആഹ്വാനം ചെയ്തു. സൗരോര്‍ജ്ജം പോലെയുള്ള ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗിക്കാന്‍ പള്ളികളും സ്ഥാനപങ്ങളും മുന്നോട്ടു വരണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു. ജലലഭ്യതയുടെ കുറവുമൂലം വൈദ്യുതി ഉല്‍പാദനത്തില്‍ കുറവു വന്നിരിക്കുന്നതിനാല്‍ ധാരാളം മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാനും ആര്‍ച്ചുബിഷപ്പ് താഴത്ത് വിശ്വാസ സമൂഹത്തെ ക്ഷണിച്ചു.
Navigation
Post A Comment:
0 comments: