തിരുനാളിനോടനുബന്ധിച്ച് പാവറട്ടിയില്‍ ശനിയാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ , പാവറട്ടി എസ്‌ഐ എം.കെ. രമേഷ് എന്നിവര്‍ അറിയിച്ചു. വൈകീട്ട് അഞ്ച് മുതല്‍ക്കാണ് നിയന്ത്രണം. കാഞ്ഞാണി, പറപ്പൂര്‍ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ പുളിഞ്ചേരിപ്പടിയിലും ചാവക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ സംസ്‌കൃതകോളേജ് ജങ്ഷനിലും ചിറ്റാട്ടുകര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കള്‍ച്ചറല്‍ സെന്ററിന് സമീപവും നിര്‍ത്തി യാത്രക്കാരെ ഇറക്കി തിരിച്ച്‌പോകണം. പള്ളിനടയിലും പരിസരത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ചെറുവാഹനങ്ങള്‍ക്ക് പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി സ്‌പെഷല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തും. വെടിക്കെട്ട് കഴിഞ്ഞ സമയങ്ങളില്‍ കാല്‍നടയാത്രക്കാരുടെ തിരക്കൊഴിഞ്ഞതിന് ശേഷമേ പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്ന് വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കൂ.
Navigation
Post A Comment:
0 comments: