സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ ദീപാലങ്കാരം ആകര്‍ഷകമാക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇത്തവണ ദേവാലയ ദീപാലങ്കാരം ഒരുക്കുന്നത് പനമുക്ക് ഇമ്മട്ടി ലൈറ്റ് ആന്‍ഡ് സൌണ്ടിലെ ജീവനക്കാരാണ്. സിബി ഇമ്മട്ടിയുടെയും ജോഷി ഇമ്മട്ടിയുടെയും നേതൃത്വത്തില്‍ പതിനഞ്ചോളം തൊഴിലാളികള്‍ രണ്ടാഴ്ചയോളമായി ദേവാലയദീപാലങ്കാരം മനോഹരമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ദീപാലങ്കാര കമ്മിറ്റി കണ്‍വീനര്‍ പി.പി.ഫ്രാന്‍സിസും സഹപ്രവര്‍ത്തകരുമാണ് ഇവര്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തവണ ഒന്നര ലക്ഷത്തോളം വര്‍ണദീപങ്ങളാണ് ദേവാലയതിരുനെറ്റിയില്‍ വര്‍ണക്കാഴ്ചയൊരുക്കുക. ദീപാലങ്കാരത്തിന്റെ നടുവിലായി 30 അടി ഉയരത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ആകര്‍ഷകമാകും. മൂന്നരലക്ഷം രൂപ ചെലവിലാണ് ദീപാലങ്കാരം. ഇത്തവണ ദീപാലങ്കാരത്തിന് എല്‍ഇഡി ബള്‍ബുകളാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. നൂറോളം കംപ്യൂട്ടര്‍ ഡിസൈനുകളും ദീപാലങ്കാരത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച്ച രാത്രി എട്ടിന് പാവറട്ടി സെന്റ് തോമസ് ആശ്രമാധിപന്‍ ഫാദര്‍ ഫ്രാന്‍സിസ് കണിച്ചിക്കാട്ടിലാണ് ദൃശ്യ വിസ്മയം പകരുന്ന ദേവാലയത്തിലെ ദീപാലംങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കുക.
Share it:
Wanna get our awesome news?
Sign up and get the best viral stories straight into your inbox!
Post A Comment:
0 comments: