പ്രതിനിധിയോഗ തീരുമാനങ്ങള്‍ (17.03.2013)
ബഹു. വികാരി നോബി അന്പൂക്കനച്ചന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. എം. എ. തോമാസ് സ്വാഗതമാശംസിച്ചു. 17.02.13 ലെ പ്രതിനിധിയോഗ റിപ്പോര്‍ട്ടും 2013 ഫെബ്രുവരി മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
ദര്‍ശന സഭ ശതോത്തര രജതജൂബിലി കണക്കും തിരുനാള്‍ കണക്കും വായിച്ച് പാസ്സാക്കി.
കൈക്കാരന്‍ മഞ്ഞളി അന്തോണി തോമസ് കണക്കും താക്കോലുകളും റിക്കാര്‍ഡുകളും യോഗത്തില്‍ സമര്‍പ്പിക്കുകയും ബഹു. വികാരിയച്ചന്‍, കൈക്കാരന്‍ തരകന്‍ ലോനപ്പന്‍ മത്തായിയെ ഏല്‍പ്പിക്കുകയും ചെയ്തു.
പള്ളിയില്‍ ഇരിപ്പുള്ള സ്വര്‍ണ്ണത്തിനു പുറമെ ഏകദേശം 2 ലക്ഷം രൂപയ്ക്കുള്ള സ്വര്‍ണ്ണം വാങ്ങിച്ച് ലോക്കറ്റുകള്‍ വലിയ തിരുനാളിനുമുന്പ് തയ്യാറാക്കാന്‍ തീരുമാനിച്ചു.
ബുക്ക്സ്റ്റാള്‍ നടത്തിപ്പ് തിരുന്നാളിനുശേഷം ലീസിന് കൊടുക്കുന്നതിനുവേണ്ട നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചു.
പാവറട്ടി പള്ളി പ്രൊഫഷണല്‍ സി. എല്‍. സി. തിരുനാളിനോടനുബന്ധിച്ച് പൂവ്വത്തൂര്‍ സെന്‍റ് ആന്‍റണീസ് യു. പി. സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് പുഷ്പ്പോല്‍സവം നടത്തുന്നതിന് യോഗത്തില്‍ വെച്ച അപേക്ഷ അംഗീകരിച്ച് അനുമതി കൊടുത്തു.
വലിയ നോന്പിലെ ബുധനാഴ്ചകളിലും തിരുനാളിനും അരിവെയ്ക്കുന്നതിന് അടുത്ത വര്‍ഷത്തേയ്ക്ക് സ്റ്റീമര്‍ വാങ്ങിക്കുന്നത് ഉചിതമായിരിക്കുമെന്ന് തീരുമാനിച്ചു.
പാലയൂര്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കത്തോലിക്കാ സഭയിലും, പാലയൂര്‍ ഫൊറോനയില്‍ നിന്ന് ഇറക്കിയ സപ്ലിമെന്‍റിലും പാവറട്ടി പള്ളിയെ സംബന്ധിച്ച് യാതൊരു പരാമര്‍ശവും ഇല്ലാത്തതില്‍ പ്രതിനിധിയോഗം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
പാരിഷ് ബുള്ളറ്റിന്‍ കണക്ക് അടുത്ത യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
സെക്രട്ടറി
Post A Comment:
0 comments: