ഡിസംബര്‍ 8ാം തിയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കുറ്റിക്കാട്ട് ഫ്രാന്സീസിന്റെ ഭവനത്തില് യൂണിറ്റ് അംഗങ്ങള് എല്ലാവരും ഒത്തുചേര്ന്ന സ്നേഹക്കൂട്ടായ്മയില് ബഹു. വികാരി നോബി അന്പൂക്കനച്ചന് കേക്ക് മുറിച്ച് ക്രിസ്തുമസ്സ് ആഘോഷം ഉദ്ഘാടനം ചെയ്തു. എത്തിച്ചേര്ന്ന എല്ലാ കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള് അവതരിപ്പിച്ചു. നിജോ ജോണ്സണ് ക്രിസ്തുമസ്സ് പാപ്പയായും മാലാഖമാരായി ഏയ്ജനയും, സാന്ദ്രയും വേഷമിട്ടു. നൂറ് മിശിഹാമാരും, നൂറ് ബത്ലേമും നൂറ് പിറവിയും ഉണ്ടായിട്ടുകാര്യമില്ല നമ്മുടെ ഹൃദയത്തില് ഉണ്ണീശോ പിറക്കണം എന്ന അലക്സാണ്ടര് പോപ്പിന്റെ വാക്കുകള് വികാരിയച്ചന് തന്റെ സന്ദേശത്തില് അനുസ്മരിച്ചു. മേജോ ഫ്രാന്സീസ്, ലീന പിന്റോ, ലയ ഷാജു, ബേബി മേരി എന്നിവര് കരോള്ഗാനം അവതരിപ്പിച്ചു. റീത്ത ആന്റണി പഴയകാല ക്രിസ്തുമസ്സ് അനുഭവങ്ങള് പങ്കുവെച്ചു. ബീന ജോണ്സണ്, റീന ലിയോ, ജെയ്നി പോള്സണ് എന്നിവര് കലാപരിപാടികള്ക്ക് നേതൃത്വംനലകി. ലിയോ മാസ്റ്റര് സ്വാഗതവും ഷൈനി ടീച്ചര് നന്ദിയും രേഖപ്പെടുത്തി. പാപ്പാഗാനത്തോടെ ക്രിസ്തുമസ്സ് ആഘോഷങ്ങള് സമംഗളം സമാപിച്ചു.
Navigation
Post A Comment:
0 comments: