Pavaratty

Total Pageviews

5,987

Site Archive

മെഡിക്കല്‍ ക്വിസ്

Share it:
സി. എല്‍. സിയും അഹല്യഫൗണ്ടേഷനും ഒത്തുചേര്‍ന്ന് ജനുവരി 19ാം തിയ്യതി പള്ളി സ്കൂളില്‍ വെച്ച് മെഡിക്കല്‍ ക്വിസ് നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്വിസ് മത്സരത്തിലേയ്ക്ക് എല്ലാ ഇടവകാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.


 സി. എല്‍. സി. യുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ക്രിസമസ് പുല്‍ക്കൂട് അതിമനോഹരമായി. ഇതിനായി ഞങ്ങളെ പ്രോത്സാഹിപ്പിച്ച ബഹു. വൈദികര്‍ക്കും കൈക്കാരന്മാര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. യേശുവിന്‍റെ ജന്മദിനം അറിയിച്ചുകൊണ്ട് സി. എല്‍. സി. അംഗങ്ങള്‍ നടത്തിയ കരോള്‍ ഗാനസംഘത്തിന് എല്ലാ ഇടവകാംഗങ്ങളും സ്വാഗതം ചെയ്തു. സി. എല്‍. സി. യുടെ പുല്‍ക്കൂട് കമ്മറ്റിയിലും കരോള്‍ സംഘത്തിലും പേപ്പര്‍ കളക്ഷനിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍. പേപ്പര്‍ കളക്ഷന്‍ വിറ്റുകിട്ടിയ തുക ഇടക്കളത്തൂരിലുള്ള കാരുണ്യാലയത്തിന് നല്‍കി സി. എല്‍. സി. സംഘടന ഒരു മാതൃകയായി. ഞങ്ങളോട് സഹകരിച്ച എല്ലാ ഇടവകജനങ്ങള്‍ക്കും പ്രത്യേകം നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.



ഗേള്‍സ് വിംഗ് ഗേള്‍സ് വിംഗിന്‍റെ അഭിമുഖ്യത്തില്‍ കഴിഞ്ഞ നോന്പ്കാലത്ത് വൃദ്ധ സദനത്തിലേയ്ക്ക് നടത്തിയ കാരുണ്യയാത്രയും അന്നദാനവും ഇടവകജനങ്ങള്‍ക്കിയില്‍ ശ്രദ്ധേയമാവുകയും നമ്മുടെ ഇടവക യുവതികള്‍ ഇനിയും ഇത്തരം മേഖലകളില്‍ കടന്ന് വരണമെന്ന് സി. എല്‍. സി. ഡയറക്ടര്‍ ഇടവകജനങ്ങളോട് അഭിപ്രായപ്പെട്ടു.
Share it:

EC Thrissur

clc

സംഘടനാ വാര്‍ത്തകള്‍

No Related Post Found

Post A Comment:

0 comments: