Pavaratty

Total Pageviews

5,985

Site Archive

മെത്രാന്

Share it:
മെത്രാന് : മേല്നോട്ടക്കാരന്, മേലധ്യക്ഷന്, പരിപാലകന് എന്നിങ്ങനെ അര്ത്ഥമുള്ള എപ്പിസ്കോപ്പോസ് എന്ന ഗ്രീക്കുവാക്കിനു പകരം ഉപയോഗിക്കുന്ന സുറിയാനിപ്പദമാണ് മത്തറാന്. കാവല്ക്കാരന്, മേല്നോട്ടക്കാരന് എന്നൊക്കെയാണ് ഇതിന്റെ അര്ത്ഥം. ന്ന്ത്തര് എന്ന് സുറിയാനു ധാതുവില് നിന്നുണ്ടായ നാമമാണിത്. മലയാളത്തില് മെത്രാന് എന്ന് കാണപ്പെടുന്നു.


മെത്രാപ്പോലീത്ത : മെത്രാപ്പോലീത്തെസ് എന്ന ഗ്രീക്കുപദത്തിന്റെ സുറിയാനി രൂപമാണ് മെത്രാപ്പോലീത്ത. ഗ്രീക്കില് മെത്രാ എന്നതിന് പ്രധാനപ്പെട്ട എന്ന അര്ത്ഥമുണ്ട്. മാതാവായിട്ടുള്ള നഗരം എന്ന അര്ത്ഥത്തില് മെത്രാപോലീസ് എന്നു പറയും. മത്തേര് എന്ന ഗ്രീക്കുവാക്കില് നിന്നാണ് മെത്രാ എന്ന വാക്കുണ്ടാകുന്നത്. അമ്മയെപ്പോലുള്ള പ്രധാനപ്പെട്ട എന്നൊക്കെയാണ് ഇതിന്റെ അര്ത്ഥം.

മൗതികം : ഗ്രീക്കിലെ മിസ്തേരിയോണ് എന്ന വാക്കില് നിന്ന് മിസ്തേരിയും എന്ന ലത്തീന് വാക്കുണ്ടായി. രഹസ്യം എന്നാണ് ഇതിന്റെയര്ത്ഥം. അടുത്തകാലത്ത് മിസ്തിക്കൂസ് എന്ന വിശേഷണത്തിനു പകരമായി നിര്മമിച്ച പദമാണ് മൗതികം. കണ്ണിന്റെ സഹായം കൂടാതെ ബുദ്ധികൊണ്ടുള്ള കാണലും അനുഭവിക്കലുമാണ് മിസ്റ്റിക് അനുഭവം. മനുഷ്യ ബുദ്ധികൊണ്ട് കണ്ടെത്താനാവാത്ത കാര്യമാണ് മിസ്തേരിയോണ്. സഭ യേശുവിന്റെ മൗതികശരീരമാണ് എന്ന തത്വം വി. പൗലോസിന്റെ ലേഖനങ്ങളില് നിന്നുണ്ടായതാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ അത് സൂചിപ്പിക്കുന്നു. ഇത്തരമൊരു സഭാ ശരീരം രഹസ്യാത്മകമാണ്. മേരിറാണി മഠം, പാവറട്ടി.
Share it:

EC Thrissur

പൊരുള്‍ തേടി ഉത്ഭവം തേടി

No Related Post Found

Post A Comment:

0 comments: