Pavaratty

Total Pageviews

5,977

Site Archive

മാറ്റത്തിന്റെ പുതുവത്സരം

Share it:
പുതുവര്‍ഷ പ്രഭയില്‍ ഒളി തൂകി നില്‍ക്കുന്പോള്‍ നാം 2013ല്‍ ദൈവം നല്‍കിയ നിരവധിയായ നന്മകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടുവേണം ഈ പുതുവര്‍ഷം ആരംഭിക്കുവാന്‍. തെറ്റുകള്‍ തിരുത്തുവാനും നന്മകള്‍ചെയ്യുവാനുമായി ഒരു പുതുവര്‍ഷം കൂടി ഇതാ ദൈവം നമുക്കു മുന്നില്‍ സമ്മാനിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കികൊണ്ട് ഈ പുതുവര്‍ഷം പുതിയ തീരുമാനങ്ങളുടേയും പുതിയ ശരികളുടേതുമാകട്ടെ. ഈ അവസരത്തില്‍ പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. ആഡംബരത്തിന്‍റേയും ധൂര്‍ത്തിന്‍റേയും സ്വാര്‍ത്ഥതയുടേയും പിറകില്‍ പായുന്നവര്‍ക്കെതിരെ നന്മയുടെ മാതൃകകളായി നമുക്ക് മാറാം.

 കഴിഞ്ഞ വര്‍ഷത്തേയ്ക്ക് നാമൊന്ന് തിരിഞ്ഞുനോക്കുന്പോള്‍, വ്യക്തിപരമായ സന്തോഷങ്ങളുടെ... ദുഃഖങ്ങളുടെ... കോട്ടങ്ങളുടെ... നേട്ടങ്ങളുടെ... ജീവിതം എത്ര സമ്മിശ്ര പൂരിതമായിരുന്നു.

പ്രതീക്ഷയോടുകൂടി ശുഭാപ്തി വിശ്വാസത്തോടകൂടി നാളെയിലേയ്ക്ക് മുന്നേറുകയാണ് നമ്മുടെ ദൗത്യം. ജീവിതത്തിനു ആവശ്യമായ തിരുത്തലുകള്‍ നല്‍കി ഉറച്ച തീരുമാനങ്ങളോടെ ശാന്തവും സമാധാനപൂര്‍ണ്ണവുമായ ഒരു ജീവിതം പുനരാരംഭിക്കേണ്ടതാണ്.

ദൈവാനുഗ്രഹം നമ്മില്‍ വര്‍ഷിക്കപ്പെട്ട നിമിഷങ്ങളെ ധ്യാനിച്ച് നന്ദിപറയുവാന്‍ ഈ വര്‍ഷാരഭംത്തില്‍ പരിശ്രമിക്കാം. പുതിയവര്‍ഷത്തെ സ്നേഹത്തോടെ ഹൃദ്യമായി നമുക്ക് സ്വാഗതം ചെയ്യാം ഈ പുതുവര്‍ഷം ഐശ്വര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സമൃദ്ധിയുടേതുമാകട്ടെ.

ഏവര്‍ക്കും പുതുവത്സരാശംസകള്‍... ഫെസ്റ്റിന്‍ ഫ്രാന്‍സീസ്, ഹോളി ക്രോസ്സ് യൂണിറ്റ
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: