പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വി. സെബസ്ത്യാനോസ് സഹദായുടെ ദര്‍ശന തിരുനാളിന് വികാരി ഫാ. നോബി അമ്പൂക്കന്‍ കൊടിയേറ്റി. വൈകീട്ട് ദിവ്യബലിയും നടന്നു. ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍, ഫാ. ലിന്‍േറാ തട്ടില്‍, ട്രസ്റ്റി എന്‍.എം. ആന്റണി, പ്രസുദേന്തി ടി.കെ. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. നാല്, അഞ്ച് തീയതികളിലാണ് തിരുനാള്‍. വ്യാഴാഴ്ച 5.30ന് ലദീഞ്ഞ്, വൈകീട്ട് 3നും 6നും പ്രസുദേന്തി വാഴ്ച, ശനിയാഴ്ച ആറിന് ദീപാലങ്കാര സ്വിച്ചോണ്‍ കര്‍മം എന്നിവ നടക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പുകള്‍ രാത്രി 10ന് ദേവാലയത്തിലെത്തി സമാപിക്കും. ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. സനോജ് അറങ്ങാശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അനീഷ് നെല്ലിക്കല്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിവസം വിശ്വാസികള്‍ക്ക് അമ്പ് സമര്‍പ്പണത്തിന് സൗകര്യമുണ്ടായിരിക്കും.
Navigation
Post A Comment:
0 comments: