Pavaratty

Total Pageviews

5,985

Site Archive

തിരുപ്പട്ടങ്ങളുടെ കൂദാശയെ സഭ എങ്ങനെ മനസ്സിലാക്കുന്നു?

Share it:
പഴയ നിയമത്തിലെ വൈദികര്‍ സ്വര്‍ഗ്ഗീയ കാര്യങ്ങളുടേയും ഭൗതികകാര്യങ്ങളുടേയും ഇടയ്ക്കുള്ള, ദൈവത്തിനും അവിടുത്തെ ജനത്തിനും ഇടയിലുള്ള , മധ്യസ്ഥതയായി തങ്ങളുടെ കടമയെ കണ്ടു.  ക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏക മധ്യസ്ഥനാണ്. (1 തിമോ 2:5) അതു കൊണ്ട് അവിടന്ന് ആ പൗരോഹിത്യം പൂര്‍ണ്ണമാക്കുകയും അവസാനിപ്പിക്കുകയും ചെയ്തു, ക്രിസ്തുവിനുശേഷം ക്രിസ്തുവില്‍, ക്രിസ്തുവിന്‍റെ കുരിശിലെ യാഗത്തില്‍, ക്രിസ്തുവില്‍ നിന്നുള്ള വിളിയിലൂടെയും അപ്പസ്തോലിക ദൗത്യത്തിലൂടെയും മാത്രമുള്ള പട്ടാഭിഷിക്ത പൗരോഹിത്യമേ ഉള്ളൂ.
            കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്ന കത്തോലിക്കാ വൈദികന്‍ തന്‍റെ സ്വന്തം അധികാരത്താലോ ധാര്‍മ്മിക പൂര്‍ണ്ണതയാലോ അല്ല പ്രവര്‍ത്തിക്കുന്നത്. പിന്നെയാ ക്രിസ്തുവിന്‍റെ നാമത്തിലാണ്. പട്ടാഭിഷേകത്തിലൂടെ രൂപാന്തരീകരണപരവും സൗഖ്യദായകവും രക്ഷാകരവുമായ ശക്തി അയാളില്‍ ഒട്ടിച്ചു ചേര്‍ക്കപ്പെടുന്നു. പുരോഹിതന് സ്വന്തമായി ഒന്നിമില്ലാത്തതുകൊണ്ട്, അയാള്‍, സര്‍വ്വോപരി ഒരു ദാസനാണ്. അതുകൊണ്ട്, ഓരോ യഥാര്‍ത്ഥ പുരോഹിതനെയും വ്യതിരിക്തനാക്കുന്ന സവിശേഷത സ്വന്തം വിളിയെക്കുറിച്ചുള്ള വിനയപൂര്‍ണ്ണമായ വിസ്മയമാണ്.

തിരുപ്പട്ടകൂദാശയുടെ പടികള്‍ ഏതൊക്കെയാണ്?
            തിരുപ്പട്ടകൂദാശയ്ക്ക് മൂന്ന് പടികളുണ്ട്. മെത്രാന്‍ സ്ഥാനം (മെത്രാന്‍ സ്ഥാനം, എപ്പിസ്കോപ്പേറ്റ്) വൈദികന്‍ (പൗരോഹിത്യം, പ്രെസ്ബിറ്ററേറ്റ്) ഡീക്കന്‍ (ഡീക്കന്‍ സ്ഥാനം, ഡയക്കൊണേറ്റ്)

മെത്രാന്‍ പട്ടാഭിഷേകത്തില്‍ എന്ത് സംഭവിക്കുന്നു ?
            മെത്രാന്‍ പട്ടാഭിഷേകത്തില്‍ തിരുപ്പട്ടങ്ങളുടെ പൂര്‍ണത വൈദികന് നല്‍കപ്പെടുന്നു. ശ്ലീഹന്മാരുടെ പിന്‍ഗാമിയായി വാഴിക്കപ്പെടുന്നു. അദ്ദേഹം മെത്രാന്മാരുടെ സംഘത്തില്‍ പ്രവേശിക്കുകുയും ചെയ്യുന്നു. മറ്റ് മെത്രാന്മാരോടും സഭയെയും സംബന്ധിച്ച ഉത്തരവാദിത്വമുള്ളവനാകുന്നു. സഭ പ്രത്യേകമായി അദ്ദേഹത്തെ പ്രബോധനം വിശുദ്ധീകരണം, ഭരണം എന്നീ ധര്‍മ്മങ്ങള്‍ ഏല്‍പിക്കുന്നു.
            മെത്രാെനടുത്ത ശുശ്രൂഷ സഭയിലെ യഥാര്‍ത്ഥ അജപാലന ശുശ്രൂഷയാണ്. എന്തെന്നാല്‍ അത് കര്‍ത്താവിന്‍റെ യഥാര്‍ത്ഥ സാക്ഷികള്‍വരെ അതായത് ശ്ലീഹന്മാര്‍ വരെ പിന്നോട്ട് പോകുന്നു. ക്രിസ്തു സ്ഥാപിച്ച അപ്പസ്തോലന്മാരുടെ അജപാലന ശുശ്രൂഷ തുടരുകയും ചെയ്യുന്നു. മാര്‍പാപ്പയും ഒരു മെത്രാന്‍ ആണ്. എന്നാല്‍ അവരില്‍ ഒന്നാമനും സംഘത്തില്‍ തലവനുമാണ്.
വൈദികപട്ടാഭിഷേകത്തില്‍ എന്ത് സംഭവിക്കുന്നു?
            വൈദികപട്ടാഭിഷേകത്തില്‍, അര്‍ത്ഥികളുടെമേല്‍ ദൈവിക ശക്തിയെ മെത്രാന്‍ വിളിച്ചുവരുത്തുന്നു. അത് ആ മനുഷ്യരുടെ ആത്മാക്കളില്‍ ഒരിക്കലും നഷ്ടപ്പടാനാവാത്ത, മായ്ക്കപ്പെടാനാവാത്ത മുദ്ര പതിക്കുന്നു. മെത്രാന്‍റെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ വൈദികന്‍ ദൈവവചനം സര്‍വ്വോപരി വിശുദ്ധ കുര്‍ബ്ബാന ആഘോഷിക്കുകയും ചെയ്യുന്നു.
            വൈദികരുടെ പട്ടാഭിഷേകം യഥാര്‍ത്ഥത്തില്‍, വി. കുര്‍ബ്ബാനയുടെ ആഘോഷത്തില്‍, അര്‍ത്ഥികളെ പേരുചൊല്ലി വിളിക്കുന്പോള്‍ തുടങ്ങുന്നു. മെത്രാന്‍റെ പ്രഭാഷണത്തിനുശേഷം ഭാവി വൈദികന്‍ മെത്രാനോടും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളോടും അനുസരണം വാഗ്ദാനം ചെയ്യുന്നു. യഥാര്‍ത്ഥ പട്ടം നല്‍കല്‍ മെത്രാന്‍റെ കൈവയ്പോടും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയോടും കൂടെ നടക്കുന്നു.
ഡീക്കന്‍ പട്ടം നല്‍കുന്പോള്‍ എന്ത് സംഭവിക്കുന്നു ?
            ഡീക്കന്‍ പട്ടാഭിഷേകത്തില്‍ അര്‍ത്ഥിയെ തിരുപ്പട്ടകൂദാശയ്ക്ക് ഉള്ളിലുള്ള ഒരു സവിശേഷ സേവനത്തിനു നിയമിക്കുന്നു. എന്തെന്നാല്‍ സേവിക്കപ്പെടാനല്ലാതെ, സേവിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും .. (മത്താ 20: 28) വന്ന ക്രിസ്തുവിന്‍റെ പ്രതിനിധിയാണയാള്‍. പട്ടാഭിഷേക കര്‍മ്മത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. വചനത്തിന്‍റെ ശുശ്രൂഷകന്‍ എന്ന നിലയില്‍ (ഡീക്കന്‍) തന്നെതന്നെ എല്ലാവരുടെയും സേവകനാക്കും.
                                    ഒത്തിരി സ്നേഹത്തോടെ
                                    ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍

                                    (റഫറന്‍സ്: യുവജന മതബോധനഗ്രന്ഥം)
Share it:

EC Thrissur

കൊച്ചച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

0 comments: